മലയാളത്തില്‍ സ്വഭാവ നടനായി തിളങ്ങുന്ന താരമാണ് സൈജു കുറുപ്പ്. 2019 ല്‍ മാത്രം നാല് ചിത്രങ്ങളിലാണ് സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തിയത്. ഇതിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ച്ചയായി ഒരേ വേഷം ചെയ്യുന്നതിനെയാണ് പലരും കുറ്റംപറഞ്ഞത്. എന്നാല്‍ പോലീസ് വേഷങ്ങള്‍ സ്ഥിരമായി ചെയ്യുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
തനിക്ക് സിനിമ ഇല്ലാതിരുന്ന സമയത്ത് ആരും വിളിച്ച് സിനിമ തന്നിട്ടില്ലെന്ന് സൈജു പറയുന്നു. പോലീസ് ആകാനായിരുന്നു തനിക്ക് ആഗ്രഹം. “ട്രിവാന്‍ഡ്രം ലോഡ്ജ് റിലീസ് ചെയ്യുന്നതിനു മുമ്ബുള്ള എന്റെ അവസ്ഥ വളരെ മോശമായിരുന്നു. എനിക്ക് സിനിമകളുണ്ടായിരുന്നില്ല. അന്ന് ഈ പറയുന്ന ആളുകള്‍ ആരും എന്നെ വിളിച്ച് സിനിമ തന്നിട്ടില്ല. നമുക്ക് ജോലിയുണ്ടാവുകയല്ലേ പ്രധാനം. പിന്നെ കിട്ടുന്ന വേഷങ്ങള്‍ ഏറ്റവും ആത്മാര്‍ത്ഥമായി നല്ല രീതിയില്‍ ചെയ്യാന്‍ ഞാന്‍ നോക്കുന്നുണ്ട്”, സൈജു പറഞ്ഞു.
Post Your Comments