ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി കങ്കണ റണാവത്തിന്റെ സഹോദരിയും വക്താവുമായ രംഗോലി ചന്ദേല്‍. സിനിമയില്‍ മുന്‍നിര നായകനാകാന്‍ താന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തിട്ടുണ്ടെന്ന് രണ്‍വീര്‍ പറഞ്ഞതിനെ വിമര്‍ശിച്ചാണ് രംഗോലി രംഗത്ത് വന്നിരിക്കുന്നത്.
നടന്‍ അനില്‍ കപൂറിന്റെ അടുത്ത ബന്ധുവാണ് രണ്‍വീര്‍. കുട്ടിക്കാലത്ത് രണ്‍വീര്‍ പങ്കെടുത്ത വിരുന്നിന്റെ ചിത്രം പങ്കുവച്ചായിരുന്നു രംഗോലിയുടെ ട്വീറ്റ്. അനില്‍ കപൂര്‍, റണ്‍ബീര്‍ കപൂര്‍, സോനം കപൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന് രണ്‍വീര്‍ ഒരിക്കലും അവകാശപ്പെടരുതെന്ന് രംഗോലി പറയുന്നു. സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നമാണ് രണ്‍വീര്‍ എന്ന് തെളിയിക്കാന്‍ ഇതിനേക്കാള്‍ വലിയ തെളിവ് വേണ്ടെന്ന് രംഗോലി ആരോപിക്കുന്നു.
ഇതാണ് രണ്‍വീര്‍ സിംഗ് പറയുന്ന പോരാട്ടം. യഥാര്‍ഥ പോരാട്ടം എന്തെന്നറിയണമെങ്കില്‍ നമ്മുടെ രാജ്യത്തെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന് വരുന്നവരെ ശ്രദ്ധിക്കണം. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത, വസ്ത്രം പോലും വാങ്ങാന്‍ കഴിയാത്ത അവര്‍ സിനിമാലോകത്ത് എത്തുമ്പോള്‍ കഷ്ടപ്പെടുകയാണ്. അതിനിടയിലാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ആനുകൂല്യത്തില്‍ ചിലര്‍ അഭിനേതാക്കളാകുന്നത് രംഗോലി പറയുന്നു.
Post Your Comments