തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയാണ് നടി നേഹ സക്സേന. മമ്മൂട്ടിയുടെ കസബ എന്ന സിനിമയിലെ കഥാപാത്രമായിരുന്നു നേഹയെ മലയാളത്തില്‍ ശ്രദ്ധേയയാക്കിയത്. അടുത്തിടെ നടി ആശുപത്രിയിലാണെന്ന് പറഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ധമാക്കയിലൂടെ നേഹ സക്സേന വീണ്ടും നായികയായി എത്തിയിരിക്കുകയാണ്.
2013 ല്‍ തുളു സിനിമയില്‍ അഭിനയിച്ചാണ് നേഹ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം എന്നിങ്ങനെ ഒട്ടനവധി ഭാഷ ചിത്രങ്ങളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോഴിതാ തനിക്ക് സംതൃപ്തി നല്കിയ വേഷങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് താരം മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിലാണ് നടി ഈ കാര്യം പറയുന്നത്.
ഇത്രയും ഭാഷകളില്‍ ഇത്രയും ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തെങ്കിലും ഇതുവരെ എനിക്ക് ജോബ് സാറ്റിസ്ഫാക്ഷന് കിട്ടിയിട്ടില്ല. ഞാനൊരു ഇന്‍സ്റ്റന്റ് ആര്‍ട്ടിസ്റ്റാണ്. എക്കാലവും ഓര്‍ത്തിരിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഗ്ലാമര്‍-റോമാന്റിക് സിനിമകള്‍ എനിക്കത്ര ഇഷ്ടമല്ല. വ്യത്യസ്തതയുള്ള, ശക്തമായ കഥാപാത്രങ്ങള്‍ക്കായി എത്ര കഠിനാധ്വനം ചെയ്യാനും ഞാന്‍ തയ്യാറാണ്. പക്ഷേ ഇതുവരെ എനിക്ക് സംതൃപ്തി ലഭിക്കുന്ന കഥാപാത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. 2020 ല്‍ അത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
സിനിമ കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമാണ്. എന്നാല്‍ ജനിക്കും മുന്‍പേ അച്ഛനെ നഷ്ടപ്പെട്ട താന്‍ ഏറെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. അമ്മ എന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എന്റെ അച്ഛന് മരിച്ചു. അമ്മയുടെ ആദ്യത്തെ കുട്ടിയായിരുന്നു ഞാന്‍. അച്ഛനും സഹോദരന്മാരൊന്നും ഇല്ലാത്തതിനാല്‍ അതിന്റേതായ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു.
വലുതായി കോര്‍പറേറ്റ് ജോലിയില്‍ പ്രവേശിച്ചെങ്കിലും എന്റെ മനസ് സിനിമയില്‍ തന്നെയായിരുന്നു. അപ്പോഴും കോര്‍പറേറ്റ് ഇന്‍ഡസ്ട്രിയാണ് നല്ലത് സിനിമ വേണ്ട എന്ന് തന്നെയായിരുന്നു അമ്മയുടെ നിലപാട്. സിനിമയിലെത്താന്‍ ഞാന്‍ കഷ്ടപ്പെട്ട കാലത്ത് എനിക്ക് അമ്മയുടെ പിന്തുണ ലഭിച്ചിരുന്നില്ല. പക്ഷേ ഞാന്‍ സിനിമയില്‍ അഭിനയിച്ചു. അത് സൂപ്പര്‍ ഹിറ്റായി. അതിന് ശേഷം എന്റെ സിനിമ കണ്ടപ്പോള്‍ അമ്മ ഒരുപാട് കരഞ്ഞു. എന്നെ സപ്പോര്‍ട്ട് ചെയ്യാത്തതില്‍ അമ്മയ്ക്ക് വലിയ ദുഃഖമായി. പക്ഷേ എനിക്കതില്‍ വിഷമമില്ല. കാരണം, സിനിമ വേണ്ടെന്ന് പറഞ്ഞതിന് അമ്മയ്ക്ക് അമ്മയുടേതായ കാരണങ്ങളുണ്ട്. ഇപ്പോള്‍ അമ്മയ്ക്ക് എന്നെ കുറിച്ച് വലിയ അഭിമാനമാണ്. പഞ്ചാബില്‍ നിന്നെത്തി തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങുകയാണ്.
ഇന്ത്യയിലെ തന്നെ മികച്ച സിനിമകള്‍ ഉണ്ടാകുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. താനിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മലയാള സിനിമയിലാണ്. മലയാള സിനിമ വളരെ റിയലിസ്റ്റിക്കാണ്. ഹെവി മേക്കപ്പ് വേണമെന്നോ ഹീറോയിന് ഗ്ലാമറസാകണമെന്നോ ഒന്നും ഇവിടെയില്ല. സിംപിള്‍ ആന്‍ഡ് നാചുറലാണ്. പുതിയ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കുമൊക്കെ വലിയ സ്വീകാര്യതയാണ് ഇവിടെ ലഭിക്കുന്നത്. മലയാളത്തില്‍ മാത്രമുള്ള പ്രത്യേകതയാണത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദേശീയ പുരസ്കാര വേദികളിലും മികച്ച പ്രകടനമാണ് ഇവിടത്തെ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും കാഴ്ചവെക്കുന്നത്. ഓരോ ദിവസവും മലയാള സിനിമ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയുടെ ഒരു ഭാഗമാണെന്നതില്‍ എനിക്കേറെ അഭിമാനമുണ്ട്. ഞാനിപ്പോള്‍ പൂര്‍ണമായും മലയാളത്തിലാണ് ശ്രദ്ധിക്കുന്നത്. ഇവിടുത്തെ ഒരു മികച്ച നടിയായി അറിയപ്പെടണമെന്നാണ് ആഗ്രഹം നേഹ പറയുന്നു.
Post Your Comments