‘പഞ്ചവടിപ്പാലം’ ഉളളത് കൊണ്ട് ‘ആമേന്‍’ സംഭവിച്ചു : ലിജോ ജോസ് പെല്ലിശ്ശേരി

'പഞ്ചവടിപ്പാലം' ഇപ്പോഴും പ്രസക്തമാണ് അതില്‍ നിന്ന് സംഭവിച്ചതാണ് 'ആമേന്‍'.

മലയാള സിനിമയില്‍ മാറ്റത്തിന്റെ വലിയ ചലനം സൃഷ്ടിച്ച ലിജോ ജോസ് പെല്ലിശ്ശേരി കെജി ജോര്‍ജ്ജ് സിനിമകളുടെ വലിയ ആരാധകനാണ്. സിനിമ ചെയ്യാന്‍ തനിക്ക് പ്രചോദനം തോന്നിയിട്ടുള്ള സംവിധായകനാണ് കെജി ജോര്‍ജ്ജെന്നു ലിജോ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ഹിറ്റ് ചിത്രം സംഭവിക്കാന്‍ കാരണം കെജി ജോര്‍ജ്ജിന്റെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രം പഞ്ചവടിപ്പാലമാണെന്ന് തുറന്നു പറയുകയാണ് ലിജോ.

2013-ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്‌ ആമേന്‍. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ ജനപ്രിയ സംവിധായകനെന്ന നിലയില്‍ അടയാളപ്പെട്ട സിനിമ കൂടിയായിരുന്നു ആമേന്‍. തന്റെ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പഞ്ചവടിപ്പാലം’ എന്ന ചിത്രത്തില്‍ നിന്ന് സംഭവിച്ചതാണെന്ന് തുറന്നു പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.

‘പഞ്ചവടിപ്പാലം’ ഇപ്പോഴും പ്രസക്തമാണ് അതില്‍ നിന്ന് സംഭവിച്ചതാണ് ‘ആമേന്‍’. എന്ന സിനിമ. നാളെയുടെ മലയാള സിനിമ സംവാദത്തിനിടെ കെജി ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍   തന്നെയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ തുറന്നു   പറച്ചില്‍. ചലച്ചിത്ര മലയാളവും വെസ്റ്റ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയും ചേര്‍ന്ന് നടത്തിയ സംവാദം ഉദ്ഘാടനം ചെയ്തത് സംവിധായകന്‍ ജോഷിയായിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ആയിരുന്നു ചടങ്ങിന്റെ മറ്റൊരു അതിഥി.

 

Share
Leave a Comment