
പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമാണ് അമൃത വർണൻ. വില്ലത്തി വേഷങ്ങളിലൂടെയാണ് താരം മിനി സ്ക്രീൻ പ്രേക്ഷകരുടെ മുൻപിൽ നിറഞ്ഞത്. എങ്കിലും ഗ്രാമണീത തുളുമ്പുന്ന അമൃതയുടെ മുഖം തന്നെയാണ് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നില്കുന്നത്. നീണ്ട ഇടതൂർന്ന മുടിയും, വട്ടമുഖവും, അഴകാർന്ന കണ്ണുകളും, അമൃതയുടെ രൂപവും, അഭിനയവും ഇന്നും പ്രേക്ഷകർക്ക് മറക്കാൻ ആകില്ല.
കുറച്ചുനാളുകളായി അമൃത അഭിനയത്തിൽ അത്ര സജീവം അല്ലെങ്കിലും താരത്തെ ഇന്നും മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയമേറെയെയാണ്. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് താൻ അഭിനയ രംഗത്തേക്ക് എത്തുന്നതെന്ന് അമൃത അനീസ് കിച്ചണിൽ എത്തിയപ്പോഴാണ് വ്യക്തമാക്കുന്നത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ ആണ് തന്നെ അഭിനയത്തിലേക്ക് എത്തിച്ചത്. അച്ഛന് ഒരു അപകടം പറ്റി അരയ്ക്ക് കീഴ്ഭാഗം തളർന്നു പോയിരുന്നതായും, പിന്നീട് അഭിനയം ചോറായി കാണുകയായിരുന്നു താന്നെനും അമൃത ഷോയിൽ വ്യക്തമാക്കി.
അഭിനയം എന്താണ് എന്നറിയാത്ത സമയത്താണ് ഇതിലേക്ക് വരുന്നതെന്നും ഒരിക്കൽ തന്റെ ഗ്രാമത്തിൽ ഒരു പരിപാടി കാണാൻ പോയപ്പോൾ തന്നെ ക്യാമറ നോട്ടമിട്ടതും, അങ്ങിനെയാണ് മുടിയഴക് എന്ന പരിപാടിയിലേക്ക് എത്തുന്നതെന്നും താരം പരിപടിയിലൂടെ ആനിയോട് പറഞ്ഞു.
Post Your Comments