മരുമകനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഉപ്പും മുളകിലെ ബാലുവും നീലുവും. മരുമകന്റെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നിറവേറ്റി കൊടുക്കുന്ന തിരക്കിലാണ് ഇവർ. ഭർത്താവിനു വേണ്ടി സ്വന്തം വീട്ടിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാൻ ലച്ചുവും ശ്രമിക്കുന്നുണ്ട് . വീട്ടിലെ പുതിയ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ബാലുവിന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല.
ഇപ്പോഴിത ബാലുവിന് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് അച്ഛൻ ബാലചന്ദ്രൻ തമ്പി. മുടിയന്റെ ശനിദശ ബാലുവിനെ ബാധിച്ചിരിക്കുകയാണ്. മടിയനായ ബാലുവിനെ കൊണ്ട് കിണറ്റിൽ നിന്ന് വെള്ളം കോരിക്കുകയാണ് അച്ഛൻ. കൂടാതെ അച്ഛന്റെ കാലിൽ എണ്ണയിടാനും ആവശ്യപ്പെടുന്നുണ്ട്. എന്തായാലും 2020 തുടങ്ങിയപ്പോൾ തന്നെ ബാലുവിന് എട്ടിന്റെ പണിയാണ് ലഭിക്കുന്നത്. ബാലുവിന്റെ മടി മാറ്റാനുളള അച്ഛന്റെ പുതിയ ഐഡിയയാണോ ഇത് എന്ന് കണ്ട് തന്നെ അറിയണം.
Post Your Comments