GeneralLatest NewsMollywood

ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവൃത്തിക്കാൻ താൽപര്യമുള്ളയാളാണ് അദ്ദേഹം; നരേന്ദ്രമോദിയെ ക്കുറിച്ച് ഉണ്ണിമുകുന്ദന്‍

ഓണത്തിന്റെയും ക്രിസ്മസിന്റെയുമൊക്കെ സമയത്ത് അദ്ദേഹം ആശംസകൾ നേരാറുണ്ട്. എനിക്കത് പുതുമയല്ല. അദ്ദേഹം ഗുജറാത്ത് മുഖമന്ത്രിയാകുമെന്നോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്നൊന്നും അന്ന് വിചാരിച്ചില്ല.

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. താരം നരേന്ദ്രമോദിയോടൊപ്പം പട്ടം പറത്തിയിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നരേന്ദ്ര മോഡിയുടെ മണ്ഡലത്തില്‍ താമസിച്ചിരുന്ന കാലത്തെക്കുറിച്ചു താരം തുറന്നു പറയുന്നു.

”ഗുജറാത്തിലായിരുന്ന സമയത്ത് ഞാൻ താമസിച്ചത് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ്. അന്നു തന്നെ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവൃത്തിക്കാൻ താൽപര്യമുള്ളയാളാണ് അദ്ദേഹം. ഗുജറാത്തിലെ മലയാളി സമാജത്തിലും കേരളസമാജത്തിലുമൊക്കെ ഞാൻ വളരെ ആക്ടീവായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് തന്നെ അദ്ദേഹം മലയാളത്തിൽ ഓണം ആശംസിക്കുന്നത് കേട്ടിട്ടുണ്ട്. ഓണത്തിന്റെയും ക്രിസ്മസിന്റെയുമൊക്കെ സമയത്ത് അദ്ദേഹം ആശംസകൾ നേരാറുണ്ട്. എനിക്കത് പുതുമയല്ല. അദ്ദേഹം ഗുജറാത്ത് മുഖമന്ത്രിയാകുമെന്നോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്നൊന്നും അന്ന് വിചാരിച്ചില്ല. ഗുജറാത്തിലെ വലിയ ആഘോഷമാണ് ഉത്തരായനം. അതിന്റെ ഭാഗമായിട്ടാണ് പലയിടത്തും വന്ന് അദ്ദേഹം പട്ടം പറത്താറുണ്ട്. അങ്ങനെയുണ്ടായ ഒരു അനുഭവമാണ് മോദിയോടൊപ്പമുള്ള പട്ടം പറത്തൽ”. ഉണ്ണി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button