നടനും എംപിയുമായ സുരേഷ് ഗോപി വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ്. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഒരുങ്ങുന്നു എന്ന വാര്‍ത്ത ഏറെ ആകാഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ പലകാരണങ്ങളാല്‍ ചിത്രം നീണ്ടു പോവുകയാണ്. ആ ചിത്രം വൈകാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപി.
‘രണ്‍ജി എഴുതി എഴുതി എത്തുന്നില്ല. അവന് അഭിനയവും എഴുത്തും കൂടി പറ്റുന്നില്ല. അതുകൊണ്ട് അത് അങ്ങനെ തള്ളി തള്ളപ്പോയി. കഴിഞ്ഞ ആഗസ്റ്റില്‍ 40 ദിവസത്തെ ഡേറ്റ് കൊടുത്തതാണ്. ജയരാജ് ഫിലിംസിന്റെ ജോസ് മോനായിരുന്നു നിര്‍മ്മാതാവ്. എല്ലാം ഉറപ്പിച്ച് അവര്‍ ഡേറ്റും വാങ്ങി പോയതാണ്. പിന്നീടാണ് ഇന്റര്‍വെല്ലിന് ശേഷം രണ്ജിക്ക് എഴുതാന്‍ പറ്റില്ലെന്ന് പറഞ്ഞത്. ഈ വര്‍ഷം അത് ചെയ്യുമെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അറിയില്ല.’ ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
Post Your Comments