ഗായത്രി അരുൺ എന്ന പേരിനേക്കാളും ദീപ്തി ഐപിഎസ് എന്ന പേരിനോടാകും മലയാളികൾക്ക് കൂടുതൽ താതാപര്യം. കാരണം പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ മലയാള മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് ഗായത്രി അരുൺ.
ദീപ്തി ഐപിഎസ് നു ശേഷം ബിഗ് സ്‌ക്രീനിലും തന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ ഗായത്രിയ്ക്ക് പിഴച്ചില്ല. ബിഗ് സ്‌ക്രീനിൽ എത്തിയപ്പോഴും തന്നെ പ്രേക്ഷർക്കിടയിൽ ഉറപ്പിച്ചു നിർത്തിയ പോലീസ് വേഷമാണ് താരത്തെ തേടിയെത്തിയത്. ഓർമ്മ, സർവ്വോപരി പാലാക്കാരൻ, തൃശൂർ പൂരം, തുടങ്ങിയ സിനിമകളിലൂടെയാണ് ആണ് താരം തന്റെ സംഭാവന നൽകുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ചെയ്യുന്ന കഥാപാത്രത്തിനോടുള്ള സ്നേഹം നമുക്കും കിട്ടുക, അത് ഒരു ആക്ടറിന്റെ മാത്രം സ്വകാര്യ സ്വത്ത് ആണ്. ആ കഥാപാത്രം ഓർമ്മയായതിനു ശേഷവും ആ സ്നേഹം തുടരുന്നത് അതിലും വലിയ ഭാഗ്യം ആണ്. കഴിഞ്ഞ 6 വർഷമായി ഞാൻ പോലും അറിയാതെ എന്റെ പേരിൽ ചാരിറ്റി ഉൾപ്പടെയുള്ള ആക്ടിവിറ്റീസ് ചെയ്യുന്ന കുറെ കൂട്ടുകാർ തനിക്കുണ്ടെന്നും അത്തരം അനുഗ്രഹങ്ങളിൽ ഒന്നാണ് അത് എന്നുമാണ് താരം ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെയുള്ള ആ സ്നേഹത്തിന് പലപ്പോഴും നന്ദി പോലും പറയാൻ കഴിയാറില്ല . എന്നിട്ടും പരാതികൾ ഇല്ലാതെ ആ സ്നേഹം തുടരുകയാണെന്നും താരം ഇൻസ്റ്റയിലൂടെ വ്യക്തമാക്കി. ഈ പുതുവർഷത്തിൽ അവരോടുള്ള എന്റെ സ്നേഹവും, നന്ദിയും അറിയിക്കുകയാണെന്നും ഗായത്രി പോസ്റ്റിലൂടെ പറയുന്നു.
Leave a Comment