
കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സീരിയൽ നടി മുന്‍ കാമുകനെ അടിച്ച് കൊലപ്പെടുത്തിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചതിനെത്തുടർന്നായിരുന്നു പ്രതി കാമുകനെ കൊല്ലുന്നത്. സീരിയല്‍ നടിയായ തമിഴ്നാട് സ്വദേശി എസ് ദേവിയാണ് ഈ ക്രൂരകൃത്യം നടത്തുന്നത്. എന്നാൽ ചില മാധ്യമങ്ങൾ ഡബ്ബിങ് ആർട്ടിസ്റ്റും സീരിയൽ നടിയുമായ മലയാളികളുടെ സ്വന്തം ദേവിയെ പ്രതിയാക്കിയാണ് വാർത്തകൾ അടിച്ചിരുന്നത്. ഇതേതുടർന്ന് സോഷ്യൽ മീഡിയയിൽ അടക്കം വാർത്തകൾ പ്രചരിച്ചു. നടി ദേവി കാമുകനെ കൊന്നു എന്ന രീതിയിൽ ആയിരുന്നു പ്രചരണം.
കാര്യങ്ങളുടെ നിജസ്ഥിതി അറിയാനായി ഒരു ഓൺലൈൻ മാധ്യമം മലയാളികളുടെ ദേവിയെ ബന്ധപ്പെട്ടപ്പോഴാണ് ‘എന്റെ പൊന്നു കുഞ്ഞേ….അത് താനല്ലെന്നും, താൻ ആരെയും കൊന്നിട്ടില്ലെന്നും ഭര്‍ത്താവും ഒത്ത് സുഖമായി കഴിയുകയാണ് താനെന്നും താരം അറിയിക്കുന്നത്.
മാത്രമല്ല ഒരു കുടയും കുഞ്ഞുപെങ്ങളിലേയും അഭിനയത്തിനുശേഷം അഭിനയരംഗം താൻ വിട്ടതായും ഇപ്പോൾ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ് താനെന്നും താരം അറിയിച്ചു. ഗൂഗിളിൽ എസ് ദേവി എന്ന് തിരഞ്ഞാൽ മലയാളി താരത്തിന്റെ ചിത്രവും വിവരങ്ങളുമാണ് പുറത്ത് വരുന്നത്. ഇതാണ് ചില മാധ്യമങ്ങൾ തെറ്റായി വാർത്ത കൊടുക്കാൻ കാരണമായത്.
Post Your Comments