തന്റെ സംവിധാന നിമിഷത്തിന്റെ വലിയ ഒരു ഏട് ബിഗ് ബ്രദര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തി നില്ക്കുമ്പോള് താന്‍ ഒരു സിനിമയില്‍ നിന്ന് അടുത്ത സിനിമയിലേക്ക് എത്തുമ്പോള്‍ പുതുമ നിലനിര്ത്താറുണ്ടെന്നു തുറന്നു പറയുകയാണ് സംവിധായന് സിദ്ധിഖ്.
‘ഓരോ സിനിമ ചെയ്യുമ്പോഴും മുന്‍പ് ചെയ്തതില്‍ നിന്ന് മാറി നിന്ന് സിനിമ ചെയ്യാനാണ് ശ്രമിക്കുന്നത്. ബിഗ് ബ്രദറും അങ്ങനെയാണ്, മോഹന്‍ലാലിന്റെ താരമൂല്യത്തെ പ്രയോജനപ്പെടുത്തി കൊണ്ടുള്ള സിനിമയാണിത്. സിനിമയുടെ കഥയില്‍ എപ്പോഴും എന്തെങ്കിലും പുതുമ കൊണ്ട് വരാറുണ്ട്. തുടക്കകാലത്ത് ഞാനും ലാലും ചേര്‍ന്ന് എഴുതിയ ‘പപ്പന് പ്രിയപ്പെട്ട പപ്പന്’, ‘നാടോടിക്കാറ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ അന്നത്തെ വലിയ പരീക്ഷണങ്ങള്‍ ആയിരുന്നു. പിന്നീട് പൂര്‍ണ്ണമായ തിരക്കഥ എഴുതിയ റാംജിറാവ് സ്പീക്കിംഗും ആ നിലയിലുള്ള സിനിമയായിരുന്നു. ഞങ്ങളുടെ മനസ്സില്‍ മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു അപ്പോഴാണ് പാച്ചിക്ക (ഫാസില്‍) പറയുന്നത് നിങ്ങള്‍ പുതുമുഖങ്ങളെ പരീക്ഷിക്കാന്‍. ഞാനും ലാലും അഭിനയിച്ചാല്‍ പോലും ആ സിനിമ ഹിറ്റാകും എന്നായിരുന്നു പാച്ചിക്കയുടെ പ്രവചനം. അത്രത്തോളം ഹ്യൂമര്‍ മികച്ചു നിന്ന തിരക്കഥയായിരുന്നു റാംജിറാവ് സ്പീക്കിംഗിന്റേത്. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ സിദ്ധിഖ് പങ്കുവയ്ക്കുന്നു,
Post Your Comments