മലയാള സിനിമയില്‍ എഴുപത് എണ്‍പതുകളില്‍ കളം നിറഞ്ഞ ഡിസ്കോ രവീന്ദ്രന് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഒരു താര ഇമേജ് അക്കാലത്ത് ഉണ്ടായിരുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പോലെ ദീര്‍ഘകാലം സിനിമയില്‍ നില്‍ക്കതിരുന്നതിന്റെ കാരണം പറയുകയാണ് രവീന്ദ്രന്‍.
‘ഒരു സമയത്ത് താരപദവിയൊക്കെ ഞാന്‍ ഏറെ ആസ്വദിച്ച വ്യക്തിയാണ്. താരപദവി നിലനിര്‍ത്തി മലയാള സിനിമയില്‍ നിലനിന്ന് പോരുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. ഞാന്‍ അന്ന് ലഭിച്ച എന്റെ ഇമേജ് മറ്റു പല കാര്യങ്ങള്‍ക്കുമാണ് ഉപയോഗിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരപദവി അര്‍ഹിക്കുന്നുണ്ട്. അവര്‍ രണ്ടും മഹാനടന്മാരാണ്. ഒരു സൂപ്പര്‍ താരമെന്ന രീതിയില്‍ എന്റെ അക്കാഡമിക് പ്രവര്‍ത്തനങ്ങളില്‍ അവരുടെ ഇടപെടല്‍ എനിക്ക് ഗുണകരമാകുന്നുണ്ട്. 2005-ഞാന്‍ ഇവിടെ ഫിലിം ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ് അതിന്റെ അംബാസിഡര്‍മാരായത്. മമ്മൂട്ടിയാണ് അതിനു വലിയ രീതിയില്‍ മുന്നിട്ടു നിന്നത്. മമ്മൂട്ടി ഒരു താരമായത് കൊണ്ടാണ് എനിക്ക് ആ ഫെസ്റ്റിവലിനെ വലിയ ജനപങ്കാളിത്വത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചത്. ഞാന്‍ ചെയ്യുന്ന എന്റെ കൊച്ചി ഫിലിം മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മോഹന്‍ലാല്‍ ചെയര്‍മാനായി നിന്ന് എന്റെ ആഗ്രഹങ്ങളെ പൂര്‍ത്തികരിക്കാന്‍ എനിക്ക് സപ്പോര്‍ട്ട് തരുന്നുണ്ട്’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ രവീന്ദ്രന്‍ വ്യക്തമാക്കുന്നു.
Post Your Comments