
നടനും സംവിധായകനുമായ നാദിര്‍ഷ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. അതില്‍ നായകന് ദിലീപിന്റെ പേരില്‍ ചെറിയ മാറ്റം. ദിലീപ് എന്ന പേര് ഇംഗ്ലീഷില്‍ എഴുതുമ്ബോള്‍ Dileep എന്നായിരുന്നു. അത് Dilieep എന്നാണ് പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. അതുകൊണ്ട് ദിലീപ് പേരുമാറ്റി എന്ന് വലിയ രീതിയില്‍ ചര്‍ച്ചയായി. സംഖ്യാശാസ്ത്രപ്രകാരം ദിലീപ് പേരുമാറ്റിയതാണെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ സംഖ്യാശാസ്ത്രവുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നു തുറന്നു പറയുകയാണ് സംവിധായകന് നാദിര്‍ഷ.
”ഈ ചിത്രത്തിന്റെ പോസ്റ്ററില്‍ മാത്രമാണ് മാറ്റം.പണ്ട് ദിലീപുംതാനും ചേര്‍ന്ന് പുറത്തിറക്കിയ കോമഡി കാസറ്റുകളിലെ കവറുകളില്‍ ദിലീപിന്റെ പേരിന്റെ സ്പെല്ലിങ്ങ് Dilieep എന്നായിരുന്നു. ആ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിന്അതേ പേര് തന്നെ ഉപയോഗിച്ചതാണ് എന്നേയുള്ളൂ” നാദിര്‍ഷ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
Post Your Comments