CinemaGeneralLatest NewsMollywoodNEWS

‘കീരിക്കാടൻ ജോസും കീലേരി അച്ചുവും മോഡ്’ ; വിധു പ്രതാപുമായുള്ള ചിത്രം പങ്കുവെച്ച് സിത്താര

വിധുചെട്ടന്റെ ഒപ്പം പ്രവർത്തിക്കുന്നത് എപ്പോഴും രസകരവും സന്തോഷകരവുമായ നിമിഷങ്ങളാണ് നൽകുന്നത്.

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രപിന്നണി രംഗത്തെത്തിയ താരമാണ് സിത്താര. ഏതു ഗാനവും തനിക്ക് ഇണങ്ങും എന്ന് തെളിയിച്ച താരം കൂടിയാണ് സിത്താര. സിത്താരയുടെ ഓരോ ഗാനവും കേട്ട് കഴിയും തോറും വീണ്ടും വീണ്ടും കേൾക്കാൻ നമ്മൾക്ക് തോന്നുന്ന ഇമ്പമുള്ള സ്വരമാണ് താരത്തിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

 

ഗായകൻ വിധു പ്രതാപുമായുള്ള ചിത്രത്തിന് താരം നൽകിയ ക്യാപ്‌ഷനാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്.കീരിക്കാടൻ ജോസും കീലേരി അച്ചുവും മോഡ് എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്‌ഷൻ. വിധുചെട്ടന്റെ ഒപ്പം പ്രവർത്തിക്കുന്നത് എപ്പോഴും രസകരവും സന്തോഷകരവുമായ നിമിഷങ്ങളാണ് നൽകുന്നത്. ! അത്തരമൊരു അമേസിംഗ് ഗായകനാണ് അദ്ദേഹം. എന്നാണ് സിത്താര ഇൻസ്റ്റയിൽ കുറിച്ചത്. താരത്തിന്റെ വാക്കുകൾ രസകരമായ കമന്റുകൾ ഇട്ട് കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button