മലയാളത്തിലെ യുവനടന്‍ ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഉപാധിയുമായി നിര്‍മാതാക്കളുടെ സംഘടന. ഉല്ലാസം സിനിമയുടെ ഡബ്ബിങ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് അവര്‍ മുന്നോട്ടുവച്ചത്. ഡബ്ബിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇക്കാര്യം താരസംഘടനയായ അമ്മയുടെ ഭാരവാഹികളെയും അറിയിക്കും.
അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗമിന് നിര്‍ദ്ദേശം നല്‍കിയത്. 12 ദിവസം പിന്നിട്ടിട്ടും നിര്‍മാതാക്കളുടെ സംഘടന നല്‍കിയ കത്തിന് ഷെയ്ന്‍ മറുപടി നല്‍കിയിട്ടില്ല.
എന്നാല്‍ ഉല്ലാസം സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം ഡബ്ബിങ് പൂര്‍ത്തിയാക്കുന്നത് ആലോചിച്ചിട്ടില്ലെന്നാണ് ഷെയ്ന്‍ നിഗമിനോട് അടുത്ത വൃന്ദങ്ങള്‍ പറയുന്നത്. ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ വ്യക്തമാക്കി.
Post Your Comments