നല്ല നായിക വേഷങ്ങള്‍ പ്രേക്ഷര്‍ക്ക് സമ്മാനിച്ച നവ്യ നായര്‍ എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുമ്പോള്‍ പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിച്ച നവ്യ നായരുടെ കുടുംബ വിശേഷങ്ങള്‍കൂടി താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കിടുകയാണ്. ഒന്‍പത് വയസ്സുകാരന്‍ മകന്‍ സായ് തന്റെ പിറന്നാള്‍ ദിനത്തില്‍ ഒരുക്കിയ സര്‍പ്രൈസ് ആഘോഷത്തെക്കുറിച്ചാണ് നവ്യയുടെ തുറന്നു പറച്ചില്‍.
‘സായിക്കിപ്പോള്‍ ഒന്‍പത് വയസ്സായി. എന്റെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളാണ് ഷിര്‍ദി സായിയും ഭഗവാന്‍ കൃഷ്ണനും. അതുകൊണ്ട് തന്നെ മോനുണ്ടായപ്പോള്‍ രണ്ടാമതൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അവന്റെയല്ലാ കാര്യങ്ങളും ഞാനാണ് നോക്കുന്നത്. നല്ല തല്ലും കൊടുക്കാറുണ്ട്. അവന്‍ വല്യ കുട്ടിയായി എന്ന് ഈ അടുത്താണ് മനസ്സിലാക്കിയത്. എന്റെ പിറന്നാളിന് അവനൊരുക്കിയ സര്‍പ്രൈസ് പാര്‍ട്ടി കണ്ടപ്പോള്‍ ഞാനറിയാതെ ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ മുകളില്‍ അവന്‍ പാര്‍ട്ടിവെച്ചു. നാട്ടിലായിരുന്ന എന്റെ അച്ഛനെയും അമ്മയേയുമൊക്കെ വിളിച്ചു വരുത്തി എന്റെ സുഹൃത്തുക്കളെയും അത്രയുമെല്ലാം ഓര്‍ഗനൈസ് ചെയ്തു വിജയിച്ചതിന്റെ തിളക്കം അവന്റ് കണ്ണുകളിലും ഉണ്ടായിരുന്നു എനിക്ക് കരച്ചില്‍ വന്നു’.
ഞാനൊരു പെര്‍ഫക്റ്റ് അമ്മയോന്നുമല്ല. പക്ഷെ ലൈഫിലെ ഏറ്റവും വലിയ കണ്‍സേണ്‍ ഇപ്പോള്‍ മകന്‍ സായിയാണ്. പണ്ടൊക്കെ അമ്മ പറയും ഞാന്‍ ഉറങ്ങുകയാണെങ്കില്‍ ഭൂകമ്പം ഉണ്ടായാല്‍ പോലും അറിയില്ലെന്ന്. പക്ഷെ മോനുണ്ടായ അന്ന് മുതല്‍ ഈ നിമിഷം വരെ അരികില്‍ കിടന്നു അവനൊന്നു മൂളിയാല്‍ പോലും ഞാന്‍ എഴുന്നേല്‍ക്കും. അമ്മയ്ക്ക് അതിപ്പോഴും അത്ഭുതമാണ്’.
Post Your Comments