‘തന്മാത്ര’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് എത്തിയ മീര വാസുദേവ് തന്റെ കൗമാരപ്രായത്തില്‍ തനിക്ക് സിനിമാ മോഹം ഇല്ലായിരുന്നുവെന്നു തുറന്നു പറയുകയാണ്. അതിന്റെ കാരണത്തെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മീര പങ്കുവയ്ക്കുന്നു.
‘ചെറുപ്പത്തില്‍ സിനിമ എന്റെ സ്വപ്നങ്ങളില്‍പോലുമുണ്ടായിരുന്നില്ല. അതിനു പ്രധാന കാരണം എന്റെ പതിനാറു പതിനേഴ് വയസ്സിലെ പൊണ്ണത്തടി തന്നെയായിരുന്നു. ആ സമയത്തൊക്കെ കയ്യിലൊരു പുസ്തകവുമായി എപ്പോഴും വായിച്ചു കൊണ്ടിരിക്കുന്ന ഒരു പഠിപ്പിസ്റ്റ്. കോളേജിലെത്തിയപ്പോള്‍ നാടകങ്ങള്‍ സംവിധാനം ചെയ്തു തുടങ്ങി. ഡാന്‍സ് കൊറിയോഗ്രാഫി ചെയ്യാനും എനിക്ക് കഴിയുമെന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞു. സത്യം പറഞ്ഞാല്‍ ഒരു സുപ്രഭാതത്തില്‍ തോന്നിയതാണ് സിനിമ ഒന്ന് ട്രൈ ചെയ്താലോ എന്ന്.
തടിയൊക്കെ കുറച്ച് ഒന്ന് ശ്രമിച്ചു നോക്കാം എന്ന് തോന്നി. അങ്ങനെ ശരീരം ആദ്യം പാകപ്പെടുത്തി. സാധാരണ ശരീരഭാരത്തിലെത്തി കഴിഞ്ഞപ്പോള്‍ ഞാന്‍ സുന്ദരിയാണല്ലോ എന്ന് സ്വയം തോന്നി. നേരെ അച്ഛന്റെ അടുത്ത് ചെന്ന് സിനിമയില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞു. വീട്ടില്‍ പൂര്‍ണ്ണ സമ്മതവും. പരസ്യ ചിത്രങ്ങളിലായിരുന്നു തുടക്കം. പിന്നീട് ഹിന്ദിയില്‍ .ശകുന്‍, സന്‍ജോയ്. തുടങ്ങിയ ഹിറ്റ് സീരിയലുകള്‍ ചെയ്തു. അങ്ങനെ സിനിമയില്‍ നിന്ന് വിളിവന്നു. ‘റൂള്‍സ്പ്യാര്‍ കാ സൂപ്പര്‍ ഹിറ്റ് ഫോര്‍മുല’യായിരുന്നു ആദ്യ സിനിമ.
Leave a Comment