മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഐ.വി ശശി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് മൃഗയ. ഇന്നും മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മൃഗയയിലെ വാറുണ്ണി എന്ന പുലി വേട്ടക്കാരന്‍. മമ്മൂട്ടിയും പുലിയും തമ്മിലുള്ള സംഘട്ടനം തന്നെയായിരുന്നു മൃഗയയുടെ ഹൈലൈറ്റ്. ഇപ്പോഴിതാ ഈ സിനിമയുടെ സെറ്റില്‍ നടന്ന രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് നടന്‍ ജയറാം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഈ കാര്യം പറയുന്നത്.
മൃഗയയുടെ ഷൂട്ടിങ് ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. മമ്മൂട്ടിയുടെ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനും കോഴിക്കോട് തന്നെയായിരുന്നു. ചിത്രത്തിന്റെ ഭാഗമായി ഞാനും കോഴിക്കോട് ഉണ്ട്. മൃഗയയില്‍ യഥാര്‍ത്ഥ പുലിയായ റാണിയെയായിരുന്നു ഉപയോഗിച്ചത്. ചിത്രത്തിന്റെ സംഘട്ടന സംവിധായകന്‍ ഗോവിന്ദ് രാജായിരുന്നു. അനുസരണയുള്ള പുലിയാണെന്നായിരുന്നു ലൊക്കേഷനില്‍ പറഞ്ഞിരുന്നത്
പുലിയെ കൂട്ടില്‍ നിന്ന് തുറന്ന് വിടാന്‍ ഗോവിന്ദ് രാജിനോട് പറയുകയായിരുന്നു. കൂട് തുറന്നതിന് പിന്നാലെ അവിടെ കെട്ടിയിട്ടിരുന്ന ഒരു ആടിനെ ഒറ്റയടിക്ക് പുലി കൊന്നു കടിച്ചു വലിച്ചു കൊണ്ട് കൂട്ടിലേക്ക് പോയി. ഗോവിന്ദ് രാജ് പറഞ്ഞതൊന്നും പുലി അനുസരിച്ചില്ല. ഇത് കണ്ടതോടെ എന്റെ പട്ടി അഭിനയിക്കും ഈ സിനിമ എന്നു ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ട് മമ്മൂട്ടി സെറ്റില്‍ നിന്നു ഒറ്റ പോക്ക് ആയിരുന്നു ജയറാം പറയുന്നു.
Leave a Comment