
കഥാപാത്രങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ മേക്ക് ഓവര്‍ നടത്തി ആരാധകരെ ഞെട്ടിപ്പിക്കാറുണ്ട്. തന്റെ പുതിയ സിനിമയിലെ വേഷത്തിന്റെ ചിത്രം പങ്കുവെച്ച് ആരാധകരെയൊട്ടാകെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം. അതിസുന്ദരിയായ യുവതിയുടെ വേഷത്തിലാണ് നടന്‍ എത്തുന്നത്. ലഹങ്ക ധരിച്ച്, മുടി അഴിച്ചിട്ട്, ആഭരണങ്ങള്‍ അണിഞ്ഞ്, ലിപ്സ്റ്റിക് ഇട്ട് , പൊട്ടു തൊട്ടാണ് താരം ചിത്രത്തില്‍ എത്തിയിരിക്കുന്നത്.
തന്റെ പുതിയ ചിത്രമായ ‘ലുഡോ’യിലെ സ്ത്രീവേഷത്തിലുള്ള ലുക്കാണ് നടന്‍ രാജ്‌കുമാര്‍ റാവു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പച്ചനിറത്തിലുള്ള ലഹങ്ക ധരിച്ച്, നീളന്‍ മുടി അഴിച്ചിട്ട്, ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്നത് രാജ്കുമാര്‍ ആണെന്ന് കണ്ടുപിടിക്കാന്‍ അസാധ്യം. ഇത് ആലിയ ഭട്ടോ അതോ കൃതി സനനോ എന്നാണ് ആരാധകര്‍ സംശയം പ്രകടിപ്പിച്ചത്.
Post Your Comments