CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസ് ഷോയിലേക്ക് അമൃതയും അഭിരാമിയും പങ്കെടുക്കുമോ? വ്യക്തമാക്കി താരം

ഗായികയായും ടിവി താരമായും ചെറുപ്പം മുതൽ തന്നെ അഭിരാമി മാധ്യമങ്ങളിൽ നിറഞ്ഞ വ്യക്തിത്വമാണ്

ബിഗ് ബോസ് ഷോയിലേക്ക് ആരൊക്കെ എന്ന ചോദ്യത്തിന് ഇപ്പോഴും ഒരു ഉത്തരം ലഭിച്ചിട്ടില്ല. അഞ്ചാം തീയതിയാകും മത്സരാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിച്ചു തുടങ്ങുക. നിരവധി താരങ്ങളുടെ പേര് ഉയർന്നു കേട്ടതിൽ അമൃതയുടെയും, അനുജത്തി അഭിരാമിയുടെയും പേരുകളും ഉയർന്നു കേട്ടിരുന്നു. അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് അഭിരാമി സുരേഷ്.

ഗായികയായും ടിവി താരമായും ചെറുപ്പം മുതൽ തന്നെ അഭിരാമി മാധ്യമങ്ങളിൽ നിറഞ്ഞ വ്യക്തിത്വമാണ്. അമൃതയുടെ ഒപ്പം ഐഡിയ സ്റ്റാർ സിംഗറിൽ എത്തിയപ്പോൾ മുതലാണ് അഭിരാമിയെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമാകുന്നത്.ബിഗ് ബോസിലേക്ക് ആരൊക്കെ എന്ന് പ്രേക്ഷകർക്കും നിർദ്ദേശിക്കാനുള്ള അവസരത്തിൽ അഭിരാമിയുടെ പേരാണ് കൂടുതൽ ആളുകളും നിർദ്ദേശിച്ചത്. അതിന് അവർ ചൂണ്ടികാണിച്ചത്, താരത്തെ കൂടുതൽ മനസിലാക്കാനുള്ള അവസരം ഈ ഷോയിലൂടെ ലഭിക്കും എന്നായിരുന്നു.

ഇപ്പോഴിതാ അഭിരാമി എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. താൻ ഈ ഷോയുടെ വലിയ ആരാധിക ആണെന്നും പക്ഷേ ഈ ഷോയിലേക്ക് ഇല്ലെന്നുമാണ് താരത്തിന്റെ പ്രതികരണം. എന്നെ ബിഗ് ബോസ് ടീം ബന്ധപെട്ടു എന്നത് സത്യം ആണെന്നും, എന്നാൽ എനിക്ക് ആ ഓഫർ സ്വീകരിക്കാൻ ആകില്ലായിരുന്നു. കാരണം ചില പ്രൊഫഷണൽ കമ്മിറ്റ്മെന്റുകൾ ആണ്. എന്നെ ഷോയിലേക്ക് പരിഗണിച്ചു എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിയതായും അഭിരാമി ടൈംസ് ഓഫ് ഇന്ത്യ ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കി. മാത്രമല്ല തന്റെ ചേച്ചി അമൃതയും ഷോയിൽ പങ്കെടുക്കില്ലെന്നും അഭിരാമി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button