GeneralLatest NewsMollywood

വളരെപ്പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലുള്ളയാളാണ് ഞാന്‍; മാമാങ്കത്തിലെ ആ രംഗം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല!! അനു സിതാര

 മാമാങ്കത്തിലേക്ക് വിളിക്കുമ്പോള്‍ തനിക്ക് ആദ്യം ആശങ്ക ഉണ്ടായിരുന്നത് ഇതിലെ വസ്ത്രധാരണ രീതിയെക്കുറിച്ചായിരുന്നവെന്നും എന്നാല്‍ പിന്നീട് തനിക്ക് സൗകര്യപ്രദമായ രീതിയില്‍ അവര്‍ വസ്ത്രങ്ങള്‍ ഒരുക്കി തന്നുവെന്നും അതോടുകൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകള്‍ മാറി

,മലയാളത്തില്‍ വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രം മാമാങ്കം മികച്ച പ്രതികരണം നേടുകയാണ്‌. ചിത്രത്തില്‍ . ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ഭാര്യാ വേഷത്തില്‍ എത്തിയത് നടി അനു സിതാരയാണ്. മാമാങ്കത്തെക്കുറിച്ച് അനു സിതാര ഒരു അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു.

‘കുറച്ചേയുള്ളുവെങ്കിലും ഇമോഷണലായി ചെയ്യാന്‍ കുറച്ചുണ്ടായിരുന്നു. പഴയകാലത്ത് ചാവേറായി പോകുന്ന അളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ഭാര്യാ വേഷമാണ്. ചാവേറായി ഭര്‍ത്താക്കന്മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല. ഉള്ളിലെ വേദന പുറമേ കാട്ടാതെ പിടിച്ച് നില്‍ക്കണം. പൊതുവെ വളരെപ്പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലുള്ളയാളാണ് ഞാന്‍. സത്യത്തില്‍ എനിക്കത് അവതരിപ്പിക്കാന്‍ കുറച്ച് പ്രയാസമായിരുന്നു.’- അനു സിത്താര പറഞ്ഞു.

 മാമാങ്കത്തിലേക്ക് വിളിക്കുമ്പോള്‍ തനിക്ക് ആദ്യം ആശങ്ക ഉണ്ടായിരുന്നത് ഇതിലെ വസ്ത്രധാരണ രീതിയെക്കുറിച്ചായിരുന്നവെന്നും എന്നാല്‍ പിന്നീട് തനിക്ക് സൗകര്യപ്രദമായ രീതിയില്‍ അവര്‍ വസ്ത്രങ്ങള്‍ ഒരുക്കി തന്നുവെന്നും അതോടുകൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകള്‍ മാറിയെന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button