CinemaGeneralLatest NewsMollywoodNEWS

കേശുവിന്റെ കൂട്ടുകാരി അലീന ഫ്രാൻസിസ് ; വീട്ടിലെ ഏക മലയാളി , വിശേഷങ്ങൾ പങ്കുവെച്ച് കുട്ടി താരം

ദക്ഷിണേന്ത്യയിൽ ഹിറ്റായ മിക്ക പരസ്യ ചിത്രങ്ങളിലും നിറസാന്നിധ്യമായ റിയയാണ് നമ്മൾക്ക് മുൻപിൽ അലീനയായി എത്തുന്നത്.

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. സീരിയലിൽ അതിഥി താരങ്ങളായി വന്നെത്തുന്നവരും അല്ലാത്തവരെയും ആരാധകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപോലെയാണ്.  അത്തരത്തിൽ അതിഥിയായെത്തി നമ്മുടെ ഹൃദയം കവർന്ന കൊച്ചുസുന്ദരിയാണ് കേശുവിന്റെ കൂട്ടുകാരി അലീന ഫ്രാൻസിസ്. ദക്ഷിണേന്ത്യയിൽ ഹിറ്റായ മിക്ക പരസ്യ ചിത്രങ്ങളിലും നിറസാന്നിധ്യമായ റിയയാണ് നമ്മൾക്ക് മുൻപിൽ അലീനയായി എത്തുന്നത്. മമ്മൂട്ടിക്കൊപ്പവും ഒരു പരസ്യചിത്രത്തിൽ ഈ കൊച്ചുമിടുക്കി അഭിനയിച്ചിട്ടുണ്ട്

കൊച്ചിയിൽ ജനിച്ചുവളർന്ന അലീന ശരിയ്ക്കും മലയാളിയല്ല. അവൾക്ക് മലയാളം നന്നായി വഴങ്ങുമെങ്കിലും, വീട്ടിലെ ആർക്കും മലയാളം സംസാരിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ അലീനയുടെ വീട്ടിലെ ഏക മലയാളിയും അവൾ തന്നെയാണ്.

റിയയുടെ അച്ഛൻ പ്രജാപതിയും അമ്മ അരുണയും ഗുജറാത്തികളാണ്. പതിനാറുവർഷമായി അലീനയുടെ കുടുംബം കൊച്ചിയിൽ എത്തിയിട്ട്. ബിസിനസ്സുകാരനാണ് റിയയുടെ അച്ഛൻ. അച്ഛനും അമ്മയ്ക്കും, മലയാളം വായിക്കാനോ സംസാരിക്കാനോ അറിയില്ല.

ഞാൻ ജനിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണ്. അതുകൊണ്ട് എനിക്ക് മലയാളം നല്ലതുപോലെ എഴുതാനും സംസാരിക്കാനും അറിയാം അലീന പറയുന്നു. ഇടയ്ക്ക് അച്ഛനെയും അമ്മയെയും ചേച്ചിയെയും ഞാൻ മലയാളം പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അഹമ്മദാബാദിലെ തറവാട്ടിലെ ഓർമ്മകൾ കുറവാണ്. ഇപ്പോൾ കൊച്ചിയാണ് എന്റെ തറവാട്. ചെറുപ്പം തൊട്ട് ചെറിയ ചെറിയ പരസ്യചിത്രങ്ങളിലും മോഡലായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് അഭിനയിച്ച ഒരു ഷൂട്ടിന്റെ ലൊക്കേഷൻ ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന സ്ഥലത്തായിരുന്നു. അവിടെ വച്ച് എന്നെ കണ്ടിട്ടാണ് ഉപ്പും മുളകിലേക്കും ക്ഷണം ലഭിക്കുന്നത്. ഇപ്പോൾ ഉപ്പും മുളകിലും വന്നേപ്പിന്നെ കൂട്ടുകാർ വരെ എന്നെ അലീന എന്നാണ് വിളിക്കുന്നത്. ഷൂട്ട് ഉള്ള സമയത്ത് ക്‌ളാസ്സുകൾ നഷ്ടമാകാറുണ്ടെങ്കിലും കൂട്ടുകാരും അധ്യാപകരും മികച്ച പിന്തുണയാണ് നൽകുന്നത്. ഇനിയും ധാരാളം പരസ്യങ്ങളിൽ അഭിനയിക്കണമെന്നാണ് എന്റെ സ്വപ്നം അലീന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button