GeneralLatest NewsTV Shows

ബിഗ് ബോസിലേയ്ക്ക് മലയാളത്തിലെ യുവതാരം?

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30നും ശനി-ഞായര്‍ ദിനങ്ങളില്‍ രാത്രി ഒന്‍പത് മണിക്കുമാണ് ഷോയുടെ സമയം.

ചരിത്രം കുറിച്ച ടെലിവിഷന്‍ ഷോയായ ബിഗ്‌ ബോസ് മലയാളത്തിലേയ്ക്ക് വീണ്ടുമെത്തുന്നു. മോഹന്‍ലാല്‍ അവതാരകനാവുന്ന ഷോ ജനുവരി അഞ്ചിനാണ് ആരംഭിക്കുക. ഷോയിലെ മത്സരാര്‍ഥികളെ അഞ്ചാം തീയ്യതിയുള്ള ആദ്യ എപ്പിസോഡിലാവും പ്രഖ്യാപിക്കുക. എന്നാല്‍ രണ്ടാം സീസണില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത് ആരൊക്കെയെന്ന ചര്‍ച്ചയിലാണ് ‘ബിഗ് ബോസ്’ ആരാധകര്‍.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30നും ശനി-ഞായര്‍ ദിനങ്ങളില്‍ രാത്രി ഒന്‍പത് മണിക്കുമാണ് ഷോയുടെ സമയം.

ഷോയില്‍ ഇടംനേടാന്‍ സാധ്യതയുള്ള സെലിബ്രിറ്റികളുടെ ലിസ്റ്റുകള്‍ ആരാധകരും മാധ്യമങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗമിന്റേത്. എന്നാല്‍ ഷെയ്ന്‍ നിഗം ബിഗ് ബോസ് ഹൗസില്‍ ഉണ്ടാവില്ലെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button