ഭാഷയുടെ അതിര്‍ വരമ്പുകൾ മാറി താരങ്ങള്‍ പല ഭാഷകളില്‍ ഒരേസമയം അഭിനയിക്കുന്നു. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കിടയിലെ സൗഹൃദവും വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ പരിചയപ്പെട്ട താരങ്ങളില്‍ ഏറ്റവും സിംപിളായ താരത്തെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.
തന്‍റെ ജീവിതത്തില്‍ താന്‍ പരിചയപ്പെട്ടതില്‍ ഏറ്റവും സിംപിളായ മനുഷ്യന്‍ സൂര്യയാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. വിക്രമുമായിട്ടും നല്ല അടുപ്പം ഉണ്ടെങ്കിലും വ്യക്തിപരമായി ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് സൂര്യയുമായിട്ടാണെന്ന് പൃഥ്വിരാജ് പറയുന്നത്.
സൂര്യയുമായിട്ടുള്ള അടുപ്പത്തിനുള്ള കാരണം ജ്യോതികയാണ്. തമിഴില്‍ ജ്യോതികയുമൊത്ത് സിനിമ ചെയ്തിരുന്നു. ആ സമയത്താണ് സൂര്യയുമായി പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഷൂട്ടിങ് നടക്കുന്നതിനിടെ സൂര്യയുമൊത്ത് ഇടയ്ക്ക് സിനിമയ്ക്ക് പോകാറുണ്ടായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
തനിക്ക് വീട്ടില്‍ നിന്നും ഒരുപാട് തവണ ഭക്ഷണം കൊണ്ട് തന്നിട്ടുണ്ട് സൂര്യ. രണ്ടു പേരും ഭയങ്കര കെയറിങ് ആണെന്നും പൃഥ്വി പറഞ്ഞു. ഇവിടുത്തെ മോഹന്‍ലാലിന്‍റെ മറ്റൊരു വേര്‍ഷനാണ് സൂര്യയെന്ന് പറഞ്ഞ പൃഥ്വിരാജ് നടനുമൊത്തുള്ള രസകരമായ ഓര്‍മ്മയും പങ്കുവച്ചു.
”സൂര്യയ്ക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല. സൂര്യയുടെ വീടിന്‍റെ പാലുകാച്ചലിന്‍റെ അന്ന് രാത്രി അതിഥികള്‍ ഒക്കെ പോയ ശേഷം ഞാനും സൂര്യയും ഒരുമിച്ചിരുന്നു സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ജ്യോതിക നേരത്തെ ഓര്‍ഡര്‍ ചെയ്ത കേക്ക് വരുന്നത്. ഞങ്ങള്‍ രണ്ടാളും സംസാരിച്ച് സംസാരിച്ച് കേക്ക് മൊത്തം തിന്നു തീര്‍ത്തു”, പൃഥ്വി പറയുന്നു.
Post Your Comments