മലയാളികളുടെ മനസ്സിൽ പതിഞ്ഞ രണ്ടു ടിക് ടോക് താരങ്ങളാണ് അനുരാജും പ്രീണയും. അടൂരില്‍ നിന്നുള്ള അടിപൊളി ടിക് ടോക് ദമ്പതികളാണ് ഇരുവരും. സിനിമയിലെയും സീരിയലുകളിലേയും താര ദമ്പതികൾക്ക് നൽകുന്ന അതേ മൂല്യമാണ് ഇരുവർക്കും സോഷ്യൽ മീഡിയ നൽകി വരുന്നത്. സ്വന്തമായുണ്ടാക്കുന്ന ‘സ്കിറ്റു’കളാണ് ഇവരെ മറ്റുള്ള ടിക് ടോക്കേഴ്സിൽ നിന്നും വ്യത്യസ്തരാക്കുന്നത്.
‘ടിക് ടോക്’ ആണ് ഇവരുടെ പ്രധാന ഏരിയ എങ്കിലും ആദ്യം ‘സ്മ്യൂളി’ലായിരുന്നു അനുരാജും പ്രീണയും സജീവമായിരുന്നത്. അതില്‍ നിന്ന് ‘സ്മ്യൂള്‍ തരംഗ്’ എന്നൊരു ‘കമ്യൂണിറ്റി’ വരെ ഇരുവരും ചേർന്ന് രൂപവത്കരിച്ചു. അതില്‍ 350-ഓളം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. സ്മ്യൂളില് ഇന്ത്യയിലെ ഏറ്റവും വലിയ കൂടിച്ചേരലിനായിരുന്നു ഇരുവരും നേതൃത്വം വഹിച്ചത്.
ഇപ്പോൾ വെക്കേഷൻ അടിച്ചുപൊളിക്കാനായി ദുബായിൽ എത്തിയിരിക്കുകയാണ് മകൻ ഋഷിയ്ക്ക് ഒപ്പം. വെക്കേഷൻ മാത്രമല്ല, ‘സ്മ്യൂളിലെ ചില അംഗങ്ങളുടെ ക്ഷണം ആണ് തങ്ങളെ ഇവിടെ എത്തിച്ചതെന്ന് ഇരുവരും ക്ലബ് എഫ് എം ലെ കലക്കൻ റീചാർജ് എന്ന സെക്ഷനിൽ പങ്കെടുക്കവേ വ്യക്തമാക്കി. ഒപ്പം ഇരുവരുടെയും കുടുംബവിശേഷങ്ങളും, ഇരുവരുടെയും തൊഴിൽ മേഖലയെപ്പറ്റിയും ഇരുവരും വാചാലരായി. ഇരുവരുടേയും ടോക് ഷോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്.
Post Your Comments