CinemaGeneralLatest NewsMollywoodNEWS

ദിവ്യ നീയിത് കണ്ടോ? വിഹാന്റെ മടിയില്‍ തല ചായ്ച്ച് വിനീത് ശ്രീനിവാസൻ

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ വിനീത് സമയം കണ്ടെത്താറുണ്ട്.

അച്ഛന്റെ മകനായി സിനിമയിൽ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസൻ. പാട്ട്, സംവിധാനം, നിർമ്മാണം , എഴുത്ത് എന്നു വേണ്ട സിനിമയുടെ എല്ലാ മേഖലയിലും വിനീത് കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് . സിനിമയിൽ ഓളിനോളായ വിനീത് ജീവിതത്തിലും അങ്ങനെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വീട്ടിലെ ചെറിയ വർത്തമാനങ്ങളും സിനിമ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിത മകൻ വിഹാനുമായുള്ള രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. മകൻ വിഹാന്റെ അരികിൽ കിടക്കുന്ന ചിത്രമാണ് താര പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ താടിയിൽ സ്നേഹം പൂർവ്വം തലോടുന് വിഹാനെയാണ് ചിത്രത്തൽ കാണുന്നത്. ദിവ്യ നീയിത് കണ്ടോ? എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ വിനീത് സമയം കണ്ടെത്താറുണ്ട്. അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്.ഷനയ ദിവ്യ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button