
ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരാ കല്യാണിന്റെ മകളായ സൗഭാഗ്യ സൃഹൃത്ത് അർജുന് സോമശേഖറിനൊപ്പംനില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു പകർത്തിയ ചിത്രം സൗഭാഗ്യയാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.
ദീപാലങ്കൃതമായ ക്ഷേത്രത്തിൽ നർത്തകിയുടെ വേഷം ധരിച്ചാണ് സൗഭാഗ്യ നിൽക്കുന്നത്. ‘‘സന്തോഷം നൽകുന്ന സ്ഥലം, ഇവിടെയാണ് എല്ലാം ആരംഭിച്ചത്….വിധി….ദൈവം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാനാവില്ല. പക്ഷേ വിശ്വസിക്കൂ, എന്തു തന്നെയായാലും അതു മികച്ചതായിരിക്കും…പത്മനാഭ സ്വാമി തമ്പുരാനേ ശരണം…’’ ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചു.ഇതേ സ്ഥലത്തു നിന്ന് അർജുനൊപ്പമെടുത്ത മറ്റൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘‘വളരെ നന്ദിയുണ്ട്, ദൈവം എനിക്കൊരു അമൂല്യ രത്നം നൽകി’’– എന്നാണ് ഈ ചിത്രത്തിനൊപ്പം കുറിച്ചിട്ടുള്ളത്.
ചിത്രം വൈറല്‍ ആയതോടെ അർജുന് ആരാണ് എന്ന ചോദ്യത്തിന് സമയമാകുമ്പോൾ പറയാം എന്ന മറുപടിയാണ് സൗഭാഗ്യ ഒരു അഭിമുഖത്തിൽ നൽകിയത്.
Post Your Comments