CinemaGeneralLatest NewsMollywoodNEWS

തിലകൻ ചേട്ടനെതിരെ എതിർപ്പ് ഉണ്ടായപ്പോഴും ഞാൻ അഭിനയിപ്പിച്ചു : റോഷൻ ആൻഡ്രൂസ് പറയുന്നു

കലാകാരനെ ആർക്കാണ് വിലക്കാൻ പറ്റുന്നത്?

കലാകാരന്മാരെ ആർക്കും വിലക്കാൻ സാധ്യമല്ലന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരു കലാകാരന്റെ തൊഴിലിനെ നിർത്തിക്കുക എന്നെതൊക്കെ നീതികരിക്കാൻ കഴിയാത്ത കാര്യമാണെന്നും റോഷൻ ആൻഡ്രൂസ് ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ വ്യക്തമാക്കുന്നു .

റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകള്‍

‘എന്നെ സിനിമാ മേഖലയിൽ അമ്പരപ്പിക്കുന്ന മാറ്റം ഇവിടുത്തെ പുതിയ വിലക്കുകളാണ് . കലാകാരനെ ആർക്കാണ് വിലക്കാൻ പറ്റുന്നത്? ഒരു കലാകാരന്റെ തൊഴിലിനെ നിർത്തിക്കുക ഇതൊന്നും നീതികരിക്കാനാകില്ല . ചർച്ച ചെയ്യാം. പ്രശ്നങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടാം .ഡിസിപ്ലിൻ ഉണ്ടാക്കാം പക്ഷേ വിലക്കാൻ പാടില്ല. 20 വർഷം മുൻപ് ഇത്തരം വിലക്കുകള പറ്റി നമ്മൾ കേട്ടിട്ടേയില്ല ഇതാണ് ഞാൻ കാണുന്ന മലയാള സിനിമയിലെ മാറ്റം.

പിന്നെ ലഹരിയെക്കുറിച്ച് പറയുന്നു. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് മേൽ ആർക്കും കൈ കടത്താനാവില്ല. ഈ കലാകാരന്മാരെയൊക്കെ മാന്യമായി ജീവിക്കുന്നവരാണ്. എനിക്ക് ഇഷ്ടമുള്ള നടീനടന്മാർ ആണ്. എന്റെ സിനിമയിൽ ആവശ്യമുള്ളതാരാണോ ഞാൻ അവരെ വച്ച് അഭിനയിപ്പിക്കും. ഒരാൾക്കും ഒരു സംഘടനയ്ക്കും ഇക്കാര്യത്തിൽ എന്റെ സിനിമയിൽ ഇടപെടാൻ ഞാൻ സമ്മതിക്കില്ല. തിലകൻ ചേട്ടനെതിരെ ഭയങ്കര എതിർപ്പുണ്ടായിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തെ ‘ഇവിടം സ്വർഗമാണ്’ സിനിമയിൽ അഭിനയിപ്പിച്ചിട്ടുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button