ഇങ്ങനെ സംഭവിച്ച ഒരാള്‍ക്ക് ഒരു കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുമോ? തമിഴ് സൂപ്പര്‍ താരത്തിന്‍റെ കഥ പറഞ്ഞു പൃഥ്വിരാജ്

ഞാന്‍ പോയിട്ടുള്ള സെറ്റുകളില്‍ എന്റെ ഓര്‍മ്മയിലുള്ളത് 'സൈന്യം' എന്ന സിനിമയുടെ ലൊക്കേഷന്‍ ആണ്

തമിഴില്‍ വിക്രം എന്ന സൂപ്പര്‍ താരം കെനി എന്ന പേരിലാണ് ചിലര്‍ക്കിടയില്‍ അറിയപ്പെടുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജ് കെനി സാര്‍ എന്ന സ്നേഹ വിശേഷണത്തോടെയാണ് ഒരു ചാനല്‍ പ്രോഗ്രാമില്‍ വിക്രമിന്റെ മഹത്വം പറഞ്ഞു തുടങ്ങുന്നത്.

‘വിക്രം സാറിനെ അടുത്ത സുഹൃത്തുക്കള്‍ കെനി കെനി സാര്‍ എന്നാണ് വിളിക്കുക. ഞാന്‍ അദ്ദേഹവുമായി ഒരു ഫുള്‍ സിനിമ അഭിനയിച്ചതാണ്.ഒരുപാട് കാലം ഷൂട്ടിംഗ് നടന്ന സിനിമ കൂടിയായിരുന്നു അത്. പക്ഷെ എനിക്ക് അദ്ദേഹത്തെ നേരെത്തെ പരിചയമുണ്ടായിരുന്നു. എന്റെ അച്ഛന്‍ നടനായത് കൊണ്ട് ഞാന്‍ ഒരുപാട് ഷൂട്ടിംഗ് സെറ്റുകളില്‍ അങ്ങനെ കയറിയിറങ്ങിയ ഒരു ബാല്യമായിരുന്നില്ല എന്റെത്. ഞാന്‍ പോയിട്ടുള്ള സെറ്റുകളില്‍ എന്റെ ഓര്‍മ്മയിലുള്ളത് ‘സൈന്യം’ എന്ന സിനിമയുടെ ലൊക്കേഷന്‍ ആണ്. അന്ന് അവിടെ കെനി ഉണ്ടായിരുന്നു. അന്ന് മുതലുള്ള പരിചയം എനിക്കുണ്ട്. നിങ്ങള്‍ക്ക് പലര്‍ക്കും അറിയാവുന്ന ഒരു കഥയായിരിക്കും കെനി ഒരു ഭയങ്കര ആക്സിഡന്റ് ഫേസ് ചെയ്തിട്ട് പുള്ളിയുടെ ലൈഫില്‍ ഇനി എഴുന്നേറ്റ് നടക്കാന്‍ സാധ്യതയില്ല എന്ന് ഡോക്ടര്‍ പറഞ്ഞ ഒരു അവസ്ഥ ഉണ്ടായിരുന്നു. കെനി എന്നെ ആ ഇഞ്ചുറി കാണിച്ച് തന്നിട്ടുണ്ട്, ഇങ്ങനെ സംഭവിച്ച ഒരാള്‍ക്ക് ഒരു കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുമോ? എന്ന് നമ്മള്‍ അത്ഭുതപ്പെട്ടു പോകും. ആ വിക്രം സാറാണ് പിന്നെ സിക്സ് പാക്ക് ഒക്കെ കാണിച്ചും സിനിമയില്‍ വല്ലാതെ ഹാര്‍ഡ് വര്‍ക്കും ചെയ്തു നമ്മളെ ഞെട്ടിച്ചത്’.

Share
Leave a Comment