മലയാള സിനിമയിലെ മികച്ച സംവിധായകരിലൊരളാണ് പ്രിയദർശൻ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിൽ ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദിയിലേയും തമിഴിലും നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിട്ടാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുന്നത്.
ഇപ്പോഴിതാ 20 വർഷത്തിനിടെ ജോലിയും ജീവിതവും മാറിയതെങ്ങനെ എന്ന് പറയുകയാണ് പ്രിയദർശൻ. സെറ്റിൽ ജീവിച്ചു സിനിമ പഠിക്കാൻ ഇനി പറ്റില്ല. മെഡിസിനോ എഞ്ചിനീയറിങ്ങോ പോലെ, സിനിമയും വിദ്യാഭ്യസത്തിലൂടെ മാത്രം പഠിക്കാവുന്ന അവസ്ഥയായി. ശബ്ദവും ക്യാമറയും ഡിജിറ്റലായതോടെ കംപ്യൂട്ടർ സാധ്യതകൾ പഠിക്കണമെന്നായി പ്രിയദർശൻ പറയുന്നു. ദിവസവും മാറിവരുന്ന സോഫ്റ്റ്‌വെയറുകളെക്കുറിച്ചു ധാരണ വേണം. ക്യാമറയും ശബ്ദവുമെല്ലാം നിർണയിക്കുന്നതു സോഫ്റ്റ്‌വെയറാണ്. സെറ്റിൽ സംവിധായകനൊപ്പം നിന്നാൽ ഇതൊന്നും മനസിലാകില്ല.
ഇതുവരെ സിനിമയിൽ എഴുത്തുകാരനും സംവിധായകനുമെല്ലാം അവരുടെ മേഖലകൾ ആഴത്തിൽ പഠിച്ചവരായിരുന്നു. എന്നാൽ ഇന്ന് എല്ലാവരും എല്ലാം ചെയ്യുകയാണ്. ജോലി നടക്കും. പക്ഷേ ശ്കതനായ എഴുത്തുകാരനും സംവിധായകനും കലാസംവിധായകനുമെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പരന്ന വായനയുള്ള എഴുത്തുകാരൻ ഇല്ലാതാകുമ്പോൾ ആഴമുള്ള തിരക്കഥയും നഷ്ടമാകുന്നു പ്രിയദർശൻ പറയുന്നു.
Post Your Comments