സിനിമാ മേഖലയില്‍ നടിമാര്‍ വിവേചനം നേരിടുന്നതിനെക്കുറിച്ചു ബോളിവുഡ് നടി നേഹ ധൂപിയയുടെ വെളിപ്പെടുത്തല്‍. ഭക്ഷണകാര്യത്തില്‍ പോലും ദക്ഷിണേന്ത്യയില്‍ വിവേചനം നേരിട്ടതായാണ് നേഹയുടെ തുറന്നു പറച്ചില്‍. വിശക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആദ്യം നായകന്‍ ഭക്ഷണം കഴിക്കട്ടെ അതിന് ശേഷം വിളമ്ബാം എന്ന മറുപടിയാണ് ലഭിച്ചതെന്ന് താരം പറയുന്നു.
“ഫിലിംമേക്കേഴ്‌സ് എപ്പോഴും പ്രാധാന്യം നല്‍കുന്നത് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആളുകള്‍ക്കാണ്. ഭക്ഷണകാര്യത്തിലും അതങ്ങനെ തന്നെ നായകന്‍ അഭിനയിക്കുകയാണ്, അതുകഴിഞ്ഞ് അദ്ദേഹം ആദ്യം പ്ലേറ്റെടുക്കട്ടെ, എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളാണ് അവിടെ സംഭവിക്കുന്നത്. ഇത് പഴയ സംഭവമാണ്. പിന്നീട് ഒരിക്കല്‍ സെറ്റില്‍ ഇതുപോലൊരു കാര്യം സംഭവിക്കുകയും ഞാനത് ചിരിച്ചു വിടുകയും ചെയ്തു. എങ്കില്‍ ശരി, ഞാനിവിടെയൊക്കെ കാണും എന്ന മട്ടിലായിരുന്നു അന്നെന്റെ പ്രതികരണം” എന്ന് നേഹ പങ്കുവച്ചു.
Post Your Comments