നട്ടപ്പാതിരയ്ക്ക് ട്രിപ്പിന് പോകാന്‍ ഇറങ്ങിയാല്‍ എങ്ങനെയിരിക്കും? ഇങ്ങനെയിരിക്കുമെന്നാണ് നീരജ് മാധവ് പറയുന്നത്. രാത്രിയ്ക്ക് ട്രിപ്പിന് പുറപ്പെട്ട തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നീരജ്. രസകരമായ വാചകത്തോടെയാണ് നീരജിന്റെ പോസ്റ്റ്.
ലുങ്കിയും ടീഷര്‍ട്ടും ധരിച്ച് ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രമാണ്താരം പങ്കുവയ്ക്കുന്നത്. രണ്ട് കെെകളിലുമായി ഷൂസും കഴുത്തില്‍ ബെല്‍റ്റും ചുറ്റിയിരിക്കുന്നു. ചിത്രത്തിലെ നീരജിന്റെ മുഖഭാവമാണ് ചിരി പടര്‍ത്തുന്നത്. താരം ഉറക്കത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ബാംഗ്ലൂരിലേക്കാണ് നീരജ് പോകുന്നത്. ചിത്രമെടുത്തിരിക്കുന്നത് നീരജിന്റെ ഭാര്യ ദീപ്തിയാണ്. രസകരമായ കമന്റുകളാണ് ആരാധകര്‍ ചിത്രത്തിന് നല്‍കുന്നത്. ഉറക്കമൊന്നുമില്ലേയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ വീട്ടില്‍ നിന്നും അടിച്ചിറക്കിയോ എന്നാണ് മറ്റു ചിലര്‍ക്ക് അറിയേണ്ടത്.
Post Your Comments