CinemaGeneralLatest NewsMollywoodNEWS

അത് പറഞ്ഞതിന്‍റെ പേരില്‍ അഹങ്കാരി എന്ന് മുദ്രകുത്തി : തുറന്നു പറഞ്ഞു നവ്യ നായര്‍

ഇന്നത്തെ കുട്ടികള്‍ ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നതില്‍ എന്ത് തെറ്റ്

പല പ്രശ്നങ്ങളിലും നടിമാര്‍ അഭിപ്രായം പറയുമ്പോള്‍ വിമര്‍ശിക്കപ്പെടുന്നത് കാണുമ്പോള്‍ താന്‍ കടന്നു പോയ വഴികളെക്കുറിച്ച് ചിന്തിക്കുമെന്ന് നവ്യ നായര്‍. ഏതു സംഘടനയായാലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആകരുതെന്നും സമാധാനത്തിനും സത്യത്തിനും വേണ്ടി സംഘടനകള്‍ നില കൊള്ളണമെന്നും നവ്യ നായര്‍ വ്യക്തമാക്കുന്നു.

‘പല പ്രശ്നങ്ങളിലും അഭിപ്രായം തുറന്നു പറയുന്ന നടിമാര്‍ വിമര്‍ശിക്കപ്പെടുന്നത് കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്. പണ്ട് ഞാനും ഇതേ സിറ്റുവേഷന്‍ അഭിമുഖീകരിച്ചിട്ടുണ്ടല്ലോ എന്ന്. അന്ന് സോഷ്യല്‍ മീഡിയ ഇത്രയും സജീവമല്ലാതിരുന്നത് കൊണ്ട് പലതും കത്തിക്കയറിയില്ല എന്ന് മാത്രം. ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ ‘ഭക്ഷണം പാചകം ചെയ്യാന്‍ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്ന് വിശ്വസിക്കുന്നില്ല’ എന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായി ഞാന്‍ അഹങ്കാരി ആണെന്നൊക്കെ പ്രചരിച്ചു. ഇപ്പോഴും എന്റെ അഭിപ്രായം അതാണ്‌. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബന്ധമാണ്. ഇന്നത്തെ കുട്ടികള്‍ ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നതില്‍ എന്ത് തെറ്റ്. പക്ഷെ ഏത് സംഘനയായാലും സത്യത്തിന്‍റെയൊപ്പമായിരിക്കണം. പ്രശ്നങ്ങള്‍ ഉണ്ടാക്കനാകരുത്. പ്രശ്നങ്ങളുള്ളപ്പോള്‍ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവ്യ നായര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button