CinemaGeneralLatest NewsMollywoodNEWS

സിനിമയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമീഷൻ ; മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് സമര്‍പ്പിക്കും

രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മീഷൻ.

സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷൻ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമര്‍പ്പിക്കും. വൈകീട്ട് 4.30 നാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുകയുമായി കൂടിക്കാഴ്ച. തൊഴിൽ സുരക്ഷയും മതിയായ വേതനവും ഉറപ്പാക്കാൻ നടപടി വേണമെന്ന് ശുപാർശയുണ്ടാകും.

രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മീഷൻ. കൊച്ചിയിൽ നടിക്ക് എതിരെ ആക്രമണം ഉണ്ടായ ശേഷം ആയിരുന്നു സംസ്ഥാന സർക്കാർ കമ്മീഷനെ വെച്ചത്. മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവിന്റെ പ്രധാന ആവശ്യമായിരുന്നു ഇത്. ജസ്റ്റിസ് ഹേമക്കു പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button