ബോക്സോഫീസിൽ റെക്കോഡ് സൃഷ്ടിച്ച ചിത്രമായിരുന്നു മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായ ദൃശ്യം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത് . എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മനോരമയിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് വളരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ശ്യാം എന്നൊരു ചെറുപ്പക്കാരന് സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ട ദൃശ്യം രണ്ടാം ഭാഗം എന്ന കഥ താന്‍ വായിച്ചു എന്നും അത് നന്നായിട്ടുണ്ട് എന്നും പറഞ്ഞ ജീത്തു ജോസഫ്, എന്നാല്‍ അത് വെച്ച് ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാന്‍ പ്ലാന്‍ ഇല്ല എന്ന് പറയുന്നു. എന്നാല്‍ ജോര്‍ജുകുട്ടി ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല, കേസ് ഇപ്പോഴും നടക്കുകയാണ്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നത് അത്ര ഈസിയല്ലെന്നു ജീത്തു ജോസഫ് പറഞ്ഞു. ഒരുപാട് സങ്കീര്‍ണമായ ഒരു കഥാപശ്ചാത്തലം ആണ് ദൃശ്യത്തിന്. അത് കൊണ്ട് തന്നെ പല രീതിയില്‍ ആലോചിച്ചു ദൈവം സഹായിച്ചു തനിക്കു കൃത്യമായ ഒരു ഓപ്പണിംഗ് കിട്ടിയാല്‍ രണ്ടാം ഭാഗം ഉണ്ടായേക്കാം എന്നും ജീത്തു പറയുന്നു.
Post Your Comments