സമൂഹത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുന്ന നേടുന്ന ശാരീരിക അതിക്രമത്തിന്റെ സാഹചര്യത്തില്‍ മാറ്റപ്പെടെണ്ട ജീവിത നിമിഷങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക ദീപ്തി സതി. റേപ്പ് ഉണ്ടാക്കുന്ന വലിയൊരു കളങ്കമുണ്ടെന്നാണ് ദീപ്തി സതിയുടെ തുറന്നു പറച്ചില്‍. നമ്മള്‍ പഴ്സ് മോഷണം പോയാല്‍ അത് ഓപ്പണ്‍ ആയി പറയാന്‍ മടിയില്ലെന്നും പക്ഷെ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഇര അത് വലിയ കളങ്കമായി കണ്ടു മറച്ചു വയ്ക്ക്പ്പെടുന്നുവെന്നും ദീപ്തി ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
റേപ്പ് ഉണ്ടാക്കുന്നൊരു കളങ്കമുണ്ട്. അത് മാറണം. നമ്മുടെ പഴ്സ് ആരെങ്കിലും എടുത്തു. അപ്പോള്‍ ഒരാള്‍ പഴ്സ് മോഷ്ട്ടിച്ചെന്ന് നമ്മള്‍ ഓപ്പണ്‍ ആയിട്ട് വിളിച്ചു പറയും. പക്ഷെ ബലാത്സംഗത്തിലോ അതിന്റെ ഇരയെ സംബന്ധിച്ച് അതൊരു വലിയ കളങ്കമാണ്. പക്ഷെ അത് ചെയ്തവരോ സ്വതന്ത്രമായി നടക്കുന്നു. 2020 മുതല്‍ സ്ത്രീകളുടെ ദശകമാകണമെങ്കില്‍ സര്‍ക്കാരും ജനങ്ങളും ഇത്തരം ഇരകളെ നോക്കി സഹതാപം കാണിക്കുകയല്ല ചെയ്യേണ്ടത്.അവരെ തൊടാന്‍ പറ്റില്ല. അവരെ മാറ്റി നിര്‍ത്തണം എന്നൊക്കെ പറയുകയുമരുത്. ഇങ്ങനെയൊരു അനുഭവം ഉണ്ടായാല്‍ എന്നോടൊരാള്‍ നീതിയില്ലാതെ പെരുമാറി എന്ന് തുറന്നു പറയാന്‍ കഴിയണം. എനിക്ക് നീതി വേണമെന്ന് ഉറക്കെ വിളിച്ചു പറയാന്‍ കഴിയണം. അങ്ങനെയാകുമ്പോള്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിയും.
Post Your Comments