CinemaGeneralLatest NewsMollywoodNEWS

മകനെയും എടുത്തു കൊണ്ടാണ് അഭിനയിക്കാന്‍ പോയത്: സിനിമയിലേക്കുള്ള തിരിച്ചുവരവ് വൈകിയതിന്‍റെ കാരണം പറഞ്ഞു നവ്യ നായര്‍

എട്ട് വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ കാലയളവല്ല

എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നായിക നവ്യ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന വികെ പ്രകാശിന്റെ പുതിയ ചിത്രം  ‘തീ’ എന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ തിരിച്ചെത്തുന്നത്. സിനിമയില്‍ നിന്ന് എട്ടു വര്‍ഷം വിട്ടു മാറി നിന്നത് തനിക്ക് വലിയൊരു കാലയളവ് ആയി തോന്നുന്നില്ലെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് നവ്യ നായര്‍. മകനെയും എടുത്തു കൊണ്ടാണ് ദൃശ്യം എന്ന സിനിമയുടെ കന്നഡ പതിപ്പ് ചെയ്യാന്‍ പോയതെന്നും, ഇടയ്ക്കൊക്കെ നല്ല കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും ജീവിത വിശേഷവും സിനിമാ വിശേഷവും പങ്കുവെച്ചു കൊണ്ട് നവ്യ നായര്‍ വ്യക്തമാക്കുന്നു.

‘എട്ട് വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ കാലയളവല്ല. കാരണം ആ കാലമത്രയും തിരക്കില്‍ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞു ഒരു വര്‍ഷം തികയും മുന്‍പേ മകന്‍ ജനിച്ചു. പിന്നെ അവന്റെ കാര്യങ്ങള്‍ക്കായി മുന്‍ഗണന. അതിനിടയില്‍ ദൃശ്യത്തിന്റെ കന്നഡ ചെയ്തിരുന്നു. അന്ന് പാല് കുടി മാറാത്ത മോനെ എടുത്താണ് ലൊക്കേഷനില്‍ പോയത്. ഇടയ്ക്കൊക്കെ കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ തിരിച്ചു വരവില്‍ ചെയ്യേണ്ട സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മഞ്ജു ചേച്ചി ശക്തമായി തിരിച്ചു വന്നത് കണ്ടപ്പോള്‍ കോണ്‍ഫിഡന്‍സ് കൂടി. എന്നിട്ടും എല്ലാം ഒത്തുവരാന്‍ 2020 വരെ കാത്തിരിക്കേണ്ടി വന്നു’.

shortlink

Related Articles

Post Your Comments


Back to top button