മലയാളം നന്നായി അറിയില്ലെങ്കിലും മലയാള സീരിയൽ ആരാധകർക്ക് പ്രിയ മേനോനെ അറിയാതിരിക്കാൻ തരമില്ല. കാരണം മൂന്നു മണി സീരിയലിലെ ജലജ എന്ന വില്ലത്തി അത്രത്തോളം ആഴത്തിലാണ് മലയാള ടെലിവിഷൻ ആരാധകരുടെ മനസ്സിലേക്ക് കയറിക്കൂടിയത്. വാനമ്പാടിയിലെ നമ്മുടെ രുക്മിണിയ്ക്കും ഈ ജലജയുമായി വലിയ മാറ്റങ്ങൾ ഇല്ല. സീരിയലിൽ പ്രിയ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയും തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റയെ വിശേഷങ്ങൾ പങ്ക് വെച്ച് എത്തിരിക്കുകയാണ് താരം. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം
വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത്.
എനിയ്ക്ക് മൂന്ന് മക്കളാണ് , അമൃത് മേനോൻ കരിഷ്മ, കശ്മീര. ഇതിൽ കരിഷ്മയും കാശ്മീരയും ഇരട്ട കുട്ടികളാണ്. കശ്മീരയും, അമൃതും മനിലയിൽ എംബിബിഎസ് പഠിക്കുന്നു. കരിഷ്മ വിഷ്വൽ മീഡിയ ഫിലിം മേക്കിങ് പഠിക്കുന്നു. മധു മേനോൻ ആണ് എന്റെ ഭര്‍ത്താവ്. ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് റജിസ്ട്രാര്‍ ആണ് അദ്ദേഹം. വാനമ്പാടിയിലെ രുക്മിണി ഒരുപാട് ആരാധകരെ എനിക്ക് സമ്മാനിച്ച കഥാപാത്രമാണ്. തികച്ചും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് അവരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സ്നേഹവും, ദേഷ്യവും ഒക്കെ അവർ കാണിക്കാറുണ്ട്. എനിയ്ക്ക് ഒരുപാട് സന്തോഷമുണ്ട് രുക്മിണിയെ ആരാധകർ ഏറ്റെടുത്തതിൽ. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ ഉൾക്കൊണ്ടത് കൊണ്ടാണല്ലോ എല്ലാവരും എന്നെ തിരിച്ചറിയുന്നത് താരം പറയുന്നു.
കഴിഞ്ഞിടെ ഗുരുവായൂർ അമ്പലത്തിൽ പോയപ്പോഴാണ്, അൽപ്പം പ്രായമായ ഒരു അമ്മ എന്റെ കൈയ്യിൽ പിടിച്ചത്, ഈ കൈ കൊണ്ടല്ലേ ഞങ്ങളുടെ അനുമോളെ നീ ഉപദ്രവിക്കുന്നതെന്നു ചോദിച്ചു കൈയ്യിൽ ബലമായി പിടിച്ചു വളച്ചു. ഇതൊക്കെ കാണുമ്പോൾ രുക്മിണി എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് ആരാധകരിൽ എന്നാണ് ഞാൻ ഓർക്കുക. ആദ്യമൊക്കെ ആരും സെൽഫി എടുക്കാൻ ഒന്നും ഒപ്പം നിൽക്കില്ലായിരുന്നു. പക്ഷെ ഇപ്പോൾ ചില പ്രേക്ഷകർ എന്റെ ഒപ്പം വന്നു ഫോട്ടോ ഒക്കെ എടുക്കാറുണ്ട്. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിൽ ആയിരുന്നു അത് കൊണ്ട് തന്നെ മലയാളം എഴുതാനും വായിക്കാനുമൊക്കെ ആദ്യം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അതെല്ലാം മാറി മാറി വരുന്നു. എന്റെ രുക്മിണിയമ്മയ്ക്ക് ശബ്ദം നൽകി ജീവനുള്ളതാക്കി മാറ്റുന്നത് സുമ സഖറിയ ആണ്. പിന്നെ രുക്മിണിയായി എത്തുമ്പോൾ എന്റെ കുടുംബം തരുന്ന പിന്തുണ അത് ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഈ നില വരെ എത്തിയത്. കുടുംബം മാത്രമല്ല പ്രേക്ഷകരും. അവരുടെ പിന്തുണ അത് എടുത്ത് പറയേണ്ട കാര്യമാണ്. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് അവരുടെ കൂടി സമ്മാനമാണ്” പ്രിയ മേനോൻ പറയുന്നു.
Post Your Comments