CinemaLatest NewsMollywoodNEWS

പുതിയ ചിത്രവുമായി നാദിര്‍ഷ; ഉര്‍വശിയുടെ നായകനായി ദിലീപ് വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 

മലയാളത്തിന്റെ പ്രിയ നായികയാണ് ഉര്‍വശി മലയാള സിനിമയില്‍ അന്നും ഇന്നും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് നാദിര്‍ഷയുടെ സിനിമയില്‍ ഉര്‍വശിയുടെ നായകനായി എത്തുന്നത് ദിലീപാണ് അതേസമയംമിമിക്രിയിലൂടെ കലാജീവിതം ഒന്നിച്ച് ആരംഭിച്ച് അടുത്ത സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരുടെയും കുട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമ വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കേശു ഈ വീടിന്റെ നാഥന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

അതേ സമയം ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളു. എന്നിരുന്നാലും വിഷുവിന് ചിത്രമെത്തുമെന്നാണ് പ്രതീക്ഷ. ദിലീപ് 60 വയസുള്ള വ്യക്തിയായിട്ടാണ് ചിത്രത്തില്‍ എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഉര്‍വശിയാണ് ദിലീപിന്റെ നായികയായിട്ടെത്തുന്നത്. ഉര്‍വശി ദിലീപിന്റെ ഭാര്യയുടെ വേഷത്തിലായിരിക്കും സിനിമയില്‍ അഭിനയിക്കുന്നത്

ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉര്‍വശിക്കും ദിലിപിനും ഒപ്പം കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button