CinemaGeneralLatest NewsMollywoodNEWS

തമിഴ് ബ്രാഹ്മണ വിവാഹ വേഷത്തിൽ സൗഭാഗ്യ വെങ്കിടേഷ് ; ആശംസകളുമായി ആരാധകർ

തമിഴ് ബ്രാഹ്മണ വിവാഹ വേഷത്തിലാണ് സൗഭാഗ്യ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. സൗഭാഗ്യയോടൊപ്പം കസവ് മുണ്ടും കുർത്തിയും ആണ് അർജുന്റെ വേഷം

ടിക് ടോക് വീഡിയോകളിലൂടെയും ഡബ്‌സ്‌ മാഷ് വീഡിയോകളിലൂടെയും നമ്മൾ മലയാളികളെ കുടുകുടെ ചിരിപ്പിച്ച താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അന്തരിച്ച അഭിനേതാവും നർത്തകനുമായ രാജാറാമിന്റെയും നർത്തകിയും നടിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ. മാത്രമല്ല മലയാള സിനിമയിലെ മുത്തശ്ശി നടിയായ സുഭ ലക്ഷ്മിയുടെ ചെറുമകൾ കൂടിയാണ് സൗഭാഗ്യ. ഡയലോഗ് പ്രസന്റേഷനോടൊപ്പം തന്നെ മേക്കപ്പും ലുക്കും ഒക്കെയാണ് മറ്റുള്ള ഡബ്‌സ്മാഷ്- ടിക് ടോക് താരങ്ങളിൽ നിന്നും സൗഭാഗ്യയെ വേറിട്ട് നിർത്തുന്നത്.ഹാസ്യ നടൻ സലീം കുമാറിന്റെ കിടിലൻ കോമഡി സീനുകളാണ് പ്രധാനമായും സൗഭാഗ്യ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ലേഡി സലീം കുമാർ എന്ന വിളിപ്പേരും സോഷ്യൽ മീഡിയയിൽ സൗഭാഗ്യയ്ക്കുണ്ട്

സൗഭാഗ്യയുടെ ടിക് ടോക് പെയർ ആയി എത്തുന്ന താരമാണ് അർജുൻ സോമശേഖർ. ഇരുവരും ഒരുമിച്ചുള്ള വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നതും. ഇപ്പോൾ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമിഴ് ബ്രാഹ്മണ വിവാഹ വേഷത്തിലാണ് സൗഭാഗ്യ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. സൗഭാഗ്യയോടൊപ്പം കസവ് മുണ്ടും കുർത്തിയും ആണ് അർജുന്റെ വേഷം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്നാണ് ആളുകളുടെ സംശയം.

 

 

View this post on Instagram

 

❤️

A post shared by Arjun Somasekhar (@arjunsomasekhar) on

ഇതുവരെയും ആരാണ് അർജുൻ എന്ന് സൗഭാഗ്യ ഒരു അഭിമുഖത്തിലും വ്യക്തമാക്കിയിട്ടില്ല. സമയം ആകുമ്പോൾ പറയാം എന്ന് മാത്രമാണ് സൗഭാഗ്യ പ്രതികരിച്ചിട്ടുള്ളത് . ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയ അന്വേഷിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി താനും. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഈ ചിത്രങ്ങൾ പ്രചരിക്കുന്നതും. എന്നാൽ പദ്മനാഭന്റെ മുൻപിൽ നൃത്തം അവതരിപ്പിക്കാനായി താരം എത്തിയ വേഷമായി കൂടെ ഇതെന്നും ആരാധകർക്ക് സംശയം ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button