സിനിമ നിര്‍മ്മാതാവിന്റെ റോളില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ സാന്ദ്ര തോമസ് സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിലൂടെ വീണ്ടും സിനിമാ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു എത്തുകയാണ് എന്നാല്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇനി അഭിനയിക്കാനില്ലെന്ന് തുറന്നു പറയുകയാണ് താരം. ഭൂമി എന്നൊരു ഡ്രീം പ്രോജ്കറ്റ് താന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും സാന്ദ്ര കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
‘ഞാനൊരിക്കലും സിനിമയെ സ്വപ്നം കണ്ടിട്ടില്ല. ഒരു ബിസിനസ് എന്ന രീതിയിലാണ് കണ്ടത്. അതുകൊണ്ട് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തപ്പോള്‍ പ്രയാസമൊന്നും തോന്നിയില്ല. അടുത്ത വര്‍ഷത്തോടെ നിര്‍മ്മാണ രംഗത്തേക്ക് മടങ്ങി വരാനാണ് തീരുമാനം. സാന്ദ്ര തോമസ് പ്രൊഡക്ഷന്സിലൂടെയാകും മടങ്ങി വരവ്. ‘ഭൂമി’ എന്നൊരു ഡ്രീം പ്രോജക്റ്റ് ആണ് പ്ലാന്‍ ചെയ്യുന്നത്. എല്ലാം നന്നായി വരുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷമുണ്ടാകും . ഇതിനിടയില്‍ എന്റെ അച്ഛന്റെ നിര്‍മ്മാണ കമ്പനിയായ റൂബി ഫിലിംസ് നിര്‍മ്മിച്ച എടക്കാട് ബെറ്റാലിയന്റെ ഭാഗമായിരുന്നു. അതുപോലെ ‘കള്ളന് ഡിസൂസ’ എന്ന ചിത്രത്തിന്റെയും ഭാഗമായി. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്, അടുത്ത വര്‍ഷം റിലീസ് ചെയ്യും. അഭിനയിക്കാന്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. താല്‍പ്പര്യം ഇല്ലാത്തത് കൊണ്ടാണ് സ്വീകരിക്കാത്തത്. അഭിനയം യാദൃശ്ചികമായി സംഭവിച്ചതാണ്. നിര്‍മ്മാണത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ചതാണ് എല്ലാ വേഷങ്ങളും. ഒരിക്കലും എനിക്ക് അഭിനയം വലിയ ഇഷ്ടമുണ്ടായിരുന്നില്ല’. സാന്ദ്ര തോമസ് പറയുന്നു.
Post Your Comments