CinemaLatest NewsMollywoodNEWS

അച്ഛനും മകനും സിനിമയില്‍ ഒരുമിച്ച് എത്തുന്നു ;ചിത്രം ആഘോഷമാക്കാന്‍ ആരാധകര്‍

രഞ്ജി പണിക്കരും മകന്‍ നിഖിലും ഒന്നിക്കുന്നു

 

മലയാളത്തിന്റെ പ്രിയതാരമാണ് രജ്ഞിപണിക്കര്‍ ഓം ശാന്തി ഓശാനയിലെ താരത്തിന്റെ കഥാപാത്രത്തെ അത്രപ്പെട്ടന്നൊന്നും മറക്കാനാവില്ല.താരത്തെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ പ്രേക്ഷകരുടെ ചിന്തകളില്‍ ആദ്യം ഓടിയെത്തുന്നതും ആ കഥാപാത്രം തന്നെ രഞ്ജി പണിക്കരുടെ എല്ലാകഥാപാത്രങ്ങള്‍ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്.താരത്തിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കലാമണ്ഡലം ഹൈദരലി

കഥകളി ഗായകന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെയാണ് വെള്ളിത്തിരയിലേക്ക്. എത്തിക്കുന്നത്. രഞ്ജി പണിക്കരും മകന്‍ നിഖിലുമാണ് ഹൈദരാലിയായി വേഷമിടുന്നത്. ‘കലാമണ്ഡലം ഹൈദരാലി’ എന്ന് പേരിട്ട ചിത്രം ഒരുക്കുന്നത് ക്യാമറാമാനായ കിരണ്‍ ജി. നാഥ് ആണ്.

ഹൈദരാലിയുടെ 19 വയസ് മുതല്‍ 30 വയസ് വരെയുള്ള കാലഘട്ടത്തെ അവതരിപ്പിക്കുന്നത് നിഖിലാണ് അതിന് ശേഷമുള്ള കാലഘട്ടമാണ് രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്നത്. ഹൈദരാലിയുടെ കൊച്ചുമകന്‍ റെയ്ഹാന്‍ ഹൈദരാലിയാണ് കുട്ടിക്കാലം അവതരിപ്പിക്കുന്നത്. അച്ഛനും മകനും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ റീലിസിനായി കാത്തിരിക്കുകയാണ് ആരാധകരും

‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ രഞ്ജി പണിക്കര്‍ക്കൊപ്പം മകന്‍ നിഖിലും അഭിനയിച്ചിരുന്നു. ‘ രൗദ്രം’ എന്ന ചിത്രത്തിലും നിഖില്‍ അഭിനയിച്ചിട്ടുണ്ട്.ഇരുവരുടെയും ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ .

shortlink

Related Articles

Post Your Comments


Back to top button