CinemaGeneralLatest NewsMollywoodNEWS

ഈ മനുഷ്യന് ആണോ ജാഡ എന്ന് എല്ലാരും പറഞ്ഞത് ; സോഷ്യൽ മീഡിയയിൽ തരംഗമായി പൃഥ്വിരാജ് ആരാധികയുടെ കുറിപ്പ്

പൃഥ്വിയെ നേരില്‍ കണ്ട ഒരു അപര്‍ണ എന്ന ആരാധികയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു സൂപ്പര്‍ സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന ചിത്രം ആയതു കൊണ്ട് തന്നെ ആരാധകരേയും ഉള്‍പ്പെടുത്തിയുള്ള പ്രൊമോഷന്‍ പരിപാടികള്‍ ആണ് പൃഥ്വിരാജ് നടത്തുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തില്‍ വിജയികളായവര്‍ക്കൊപ്പം പൃഥ്വിരാജ് ഹെലികോപ്ടര്‍ യാത്രയൊക്കെ നടത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയെ നേരില്‍ കണ്ട ഒരു അപര്‍ണ എന്ന ആരാധികയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

‘രാജുവേട്ടനെ നേരില്‍ കാണുക എന്നത് എന്റെ ഒരുപാട് വര്‍ഷത്തെ ആഗ്രഹം ആയിരുന്നു. അവസാനം അത് സത്യമായി. അദ്ദേഹത്തിന് സോപ്പില്‍ തീര്‍ത്ത ഒരു ചെറിയ ശില്‍പ്പം നൽകാകാനുമായി. എല്ലാവരും ഗിഫ്റ്റ് വാങ്ങി ഇറക്കി വിടാന്‍ ധൃതി കൂട്ടിയപ്പോള്‍, വിഷമിച്ചു നിന്ന എന്നോട് പിക് എടുക്കണോ എന്ന് ചോദിച്ചു. പിക് എടുപ്പിച്ച ഈ മനുഷ്യന് ആണോ ജാഡ എന്ന് പലരും പറഞ്ഞത്. അദ്ദേഹം വലിയ മനുഷ്യനാണ്.’ അപര്‍ണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button