ഉറൂബിന്റെ ഏറെ പ്രശസ്തമായ ചെറുകഥ ‘രാച്ചിയമ്മ’ സിനിമയാകുമ്പോള്‍ പാര്‍വതി എന്ന അഭിനേത്രിയിലെ രാച്ചിയമ്മയെ കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. 1969-ല്‍ ഇറങ്ങിയ ഏറെ പ്രശസ്തമായ ചെറുകഥ ബിഗ് സ്ക്രീനില്‍ എത്തിക്കുന്നത് സംവിധായകനും ക്യാമറമാനുമായ വേണുവാണ്. നേരത്തെ തന്നെ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ രാച്ചിയമ്മയുടെ പുതിയ വിശേഷങ്ങള്‍ പാര്‍വതി തിരുവോത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് ഡബ്ബിംഗ് ടീമിനെ പരിചപ്പെടുത്തി കൊണ്ടായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നേത്തെ ദൂരദര്‍ശന്‍ ചാനലില്‍ ‘രാച്ചിയമ്മ’ എന്ന ചെറുകഥ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയായി അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ ഹരി കുമാര്‍ സംവിധാനം ചെയ്ത ഡോക്യുമെന്‍ററിയില്‍ സോന നായരായിരുന്നു രാച്ചിയമ്മയുടെ വേഷത്തിലെത്തിയത്. മധുപാല്‍ ആയിരുന്നു നായക വേഷത്തില്‍ അഭിനയിച്ചത്. ഒരുകാലത്ത് മലയാളത്തിലെ നിരവധി സാഹിത്യ കൃതികള്‍ സിനിമയായിട്ടുണ്ട്. ഉറൂബിന്റെ തന്നെ ‘നീലക്കുയില്‍’ അടക്കമുള്ള എഴുത്ത് രൂപങ്ങള്‍ ദൃശ്യ മികവോടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. എം മുകുന്ദന്റെ ജനപ്രിയ ചെറുകഥ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യും സിനിമയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ ചിത്രത്തിലും പാര്‍വതി തന്നെ മുഖ്യ വേഷത്തിലെത്തുമെന്നായിരുന്നു വാര്‍ത്ത. ‘രാച്ചിയമ്മ’യുടെ ഡോക്യുമെന്ററി വേര്‍ഷന്‍ ചെയ്ത ഹരികുമാര്‍ ആണ് എംമുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യയും സിനിമയാക്കാന്‍ തയ്യാറെടുക്കുന്നത്.
Post Your Comments