ജാമിയ മിലിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ആയിഷ റെന്നയ്‌ക്കെതിരെയുളള സി.പി.എം പ്രവര്‍ത്തകരുടെ നിലപാടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ ആയിരുന്നു ആയിഷ റെന്ന സംസാരിച്ചത്. ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയാണ് മുരളിഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഹാഷ് ടാഗിലാണ് മുരളി ഗോപിയുടെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങൾ പറയുന്നു. ഒരു അഭിപ്രായം തങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികൾക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചായാൽ അത് സ്വന്തം വീട്ടിൽ ചെന്നിരുന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത
കൊണ്ട് അസഹിഷ്ണുതയെ എതിർക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്.
#അഭിപ്രായസ്വാതന്ത്ര്യം
Post Your Comments