‘ദൃശ്യം’ എന്ന ചിത്രം മലയാള സിനിമയ്ക്ക് നല്‍കിയ വിജയം ആദ്യ അന്‍പത് കോടി ക്ലബിന്റെ വിജയമായിരുന്നു. മലയാളത്തില്‍ തമിഴിലേക്കും തെലുങ്കിലേക്കും ചിറക് വിരിച്ച ദൃശ്യം ജീത്തു ജോസഫ് കമല്‍ഹാസനെ നായകനാക്കി കൊണ്ടായിരുന്നു തമിഴില്‍ ചെയ്തത്. ഇനി മലയാളത്തില്‍ നിന്ന് ഒരു സിനിമയും ഇത് പോലെ റീമേക്ക് ചെയ്യില്ലെന്ന തീരുമാനം ആണ് പാപനാശം ചെയ്തപ്പോള്‍ തനിക്ക് തോന്നിയതെന്നും ജീത്തു ജോസഫ് മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ വ്യക്തമാക്കി.
‘ ‘പാപനാശം’ ചെയ്തു കഴിഞ്ഞപ്പോഴാ എനിക്ക് മനസിലായത് ഒരിക്കലും റീമേക്ക് ചെയ്യരുതെന്ന്. കാരണം ഭയങ്കര ബോറഡിയാണ് പിന്നെ പാപനാശം സിനിമ ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്‍റ് ഉണ്ടായിരുന്നു അത് കമല്‍ഹാസനായിരുന്നു. അത് കൊണ്ടാണ് ചെയ്തത്. നാളെയും ഞാന്‍ ചെയ്യുന്ന ഒരു സിനിമ വലിയ ഒരു നടന്‍ ഇത് പോലെ സ്വീകരിച്ചാല്‍ ചിലപ്പോള്‍ ചെയ്തേക്കാം. പക്ഷെ ചെയ്ത സിനിമ തന്നെ വീണ്ടും ചെയ്യുമ്പോള്‍ നമുക്ക് ബോറടിക്കും. നമ്മുടെ ക്രിയേറ്റിവിറ്റി ഒന്നും അതില്‍ കൊണ്ട് വരേണ്ടതില്ല അപ്പോള്‍ ടോട്ടലി റീമേക്ക് ബോറടി തന്നെയാണ്. ഇപ്പോള്‍ ഞാന്‍ തീരുമാനം എടുത്തു കഴിഞ്ഞു ഇനി ഒരു സിനിമയും റീമേക്ക് ചെയ്യേണ്ടതില്ലെന്ന്’ – ജീത്തു ജോസഫ് പറയുന്നു.
Leave a Comment