CinemaLatest NewsMollywoodNEWS

ആ കലാകാരനോട് കാണിച്ച ക്രൂരതയോര്‍ത്ത് ലജ്ജിക്കുന്നു നന്ദികെട്ട മലയാള സിനിമ ;തുറന്നടിച്ച് ആര്‍ സുകുമാരന്‍

 

മലയാള സിനിമാലോകത്ത് 125ല്‍പരം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെയും മറ്റും രൂപഭാവങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ എത്തിച്ച രാമചന്ദ്രബാബു എന്ന ഛായാഗ്രാഹകന്റെ മരണത്തില്‍ അദ്ദേഹത്തോട് മലയാള സിനിമ കാണിച്ച ക്രൂരതയെക്കുറിച്ച് തുറന്നടിക്കുകയാണ് ആര്‍ സുകുമാരന്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ മലയാള സിനിമയിലെ ഒരു നടനോ നടിയോ വന്നുകാണാത്തതിലും അനുശോചനയോഗം നടത്താത്തതിലും താരങ്ങളെ അദ്ദേഹം വിമര്‍ശിച്ചു ചലച്ചിത്ര സംവിധായകനാണ് ആര്‍.സുകുമാരന്‍. അന്തരിച്ച ഛായാഗ്രാഹകന്റെ മൃതദേഹം പേട്ടയിലെ വീട്ടിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ മലയാള സിനിമയിലെ ഒരു നടനോ നടിയോ തിരുവനന്തപുരത്തുള്ളവര്‍ പോലും വന്നുകണ്ടില്ല. ഒരു അനുശോചനയോഗം പോലും നടത്തിയില്ല. ഇത്രയും നന്ദികേട് സിനിമാ മണ്ഡലത്തില്‍ മാത്രമേ ഉള്ളെന്നും അദ്ദേഹം പറഞ്ഞു.

‘പറഞ്ഞുകേട്ടിട്ടുണ്ട്. സിനിമാലോകത്തുള്ള ബന്ധങ്ങള്‍ വെള്ളിത്തിരയില്‍ തെളിഞ്ഞു മായുന്ന ഡിസംബര്‍ പോലെ നൈമിഷങ്ങളാണെന്ന്. ആദ്യം വിശ്വസിച്ചില്ല. ഇപ്പോള്‍ പൂര്‍ണമായും ബോദ്ധ്യപ്പെട്ടിരിക്കുന്നു. വേദനയോടെ അനുഭവപ്പെട്ടിരിക്കുന്നു.ഇത്രയും നന്ദികേട് സിനിമാ മണ്ഡലത്തില്‍ മാത്രമേ ഉള്ളെന്നും അദ്ദേഹം പറഞ്ഞുകൊമേഴ്‌സ്യല്‍ പടമെന്നോ അവാര്‍ഡ് പടമെന്നോ വേര്‍തിരിവ് കൂടാതെ എല്ലാത്തരം പടങ്ങള്‍ക്കും ഒരുമയോടെ സഹകരിച്ചു. യുഗപുരുഷന്‍ സിനിമയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ മാസങ്ങളോളം കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ എന്നൊടൊപ്പം ബാബുസാര്‍ ഉണ്ടായിരുന്നു. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴെല്ലാം അദ്ദേഹം മുന്നിട്ടുനിന്ന് പരിഹരിച്ചു. പോംവഴികള്‍ പറഞ്ഞുതന്നു.

ആര്‍ക്കും കുതികാല്‍ വെട്ടാതെ, സൗമ്യനായി എല്ലാവരോടും സഹകരിച്ച് തന്റെ അറിവ് പകര്‍ന്നു നല്‍കി എല്ലാവരെയും സഹായിച്ച്, അന്‍പത് വര്‍ഷത്തോളമായി സിനിമാ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ചിത്രങ്ങള്‍ സമ്മാനിച്ച ആ കലാകാരനോട് കാണിച്ച ക്രൂരതയോര്‍ത്ത് ലജ്ജിക്കുന്നു. ബാബുസാറിന്റെ ആത്മാവ് പൊറുക്കണേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു’.ആ കലാകാരന്റെ ഒര്‍മ്മകളില്‍ അദ്ദേഹം വിങ്ങിപ്പൊട്ടുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button