ബാലതാരമായി സിനിമയിലേക്കെത്തിയതാണ് ഗീതുമോഹന്‍ദാസ്. ഒന്നുമുതല്‍ പൂജ്യം വരെയിലൂടെ തുടങ്ങിയ സിനിമാജീവിതം മൂത്തോനില്‍ എത്തിനില്‍ക്കുകയാണ്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. കേള്‍ക്കുന്നുണ്ടോയെന്ന ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു ഗീതു സംവിധാനത്തിലേക്ക് തിരിഞ്ഞത്. മൂത്തോനിലൂടെയായിരുന്നു മുഴുനീള സിനിമയുമായി ഗീതു എത്തിയത്. ആദ്യമലയാള ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ക്യാമറാമാന്‍. തന്റെ സുഹൃത്തിനുള്ള ട്രിബ്യൂട്ടാണ് ഈ ചിത്രമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
സംവിധാനമോഹം മുന്‍പേ തന്നെ മനസ്സില്‍ കയറിക്കൂടിയിരുന്നുവെന്നും അതിന് വേണ്ടിയാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും ഗീതു മോഹന്‍ദാസ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്. നായികയായി എത്തിയപ്പോൾ തന്നെ താന്‍ കഥയും തിരക്കഥയുമൊക്കെ എഴുതിത്തുടങ്ങിയിരുന്നു. ശേഷത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു രാജീവ് രവിയെ കണ്ടുമുട്ടിയത്. അതൊരു നിമിത്തമായി മാറുകയായിരുന്നു.
ആ സമയത്താണ് തങ്ങള്‍ പരിചയത്തിലാവുന്നത്. എഴുത്ത് അദ്ദേഹം നന്നായി പോത്സാഹിപ്പിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയതിന് ശേഷം ഇടയ്ക്ക് തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോവുമായിരുന്നു. നിരവധി സിനിമകളാണ് അവിടെ വെച്ച് കണ്ടത്. അഭിനയത്തോടായിരുന്നില്ല തന്റെ താല്‍പര്യം. സംവിധാനമോഹം മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.
അഭിനേത്രിയായി മുന്നേറുന്നതിനിടയില്‍ സംതൃപ്തയായിരുന്നില്ല താനെന്ന് ഗീതു പറയുന്നു. അഭിനയിക്കുന്ന വേഷങ്ങളിലോ പറയുന്ന ഡയലോഗുകളിലോ ഒന്നും തൃപ്തയായിരുന്നില്ല. അകലെ, ഒരിടം തുടങ്ങിയ സിനിമകള്‍ ഒരുപരിധി വരെ സംതൃ്പതി തന്നിരുന്നു. നടിയെന്ന രീതിയില്‍ തനിക്ക് അഭിമാനം തോന്നുന്ന ആദ്യത്തേയും അവസാനത്തേയും ചിത്രം ഒന്നുമുതല്‍ പൂജ്യം വരെയാണ്. കേള്‍ക്കുന്നുണ്ടോയെന്ന ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനിടയില്‍ ആരെയെങ്കിലും അസിസ്റ്റ് ചെയ്യണോയെന്ന് ചോദിച്ചിരുന്നു. ആരേയും അസിസ്റ്റ് ചെയ്യേണ്ടെന്ന് പറഞ്ഞിരുന്നു. സിനിമയുണ്ടാക്കി പഠിക്കുകയായിരുന്നു. ഫിലിം മേക്കറെന്ന നിലയില്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയത് രാജീവ് രവിയായിരുന്നു ഗീതു പറയുന്നു.
Leave a Comment