CinemaGeneralLatest NewsMollywoodNEWS

കുട്ടികളുടെ ഇഷ്ട്ട കാർട്ടൂൺ കഥാപത്രമായ ഡോറയുടെ ശബ്ദത്തിന് പിന്നിലെ വ്യക്തി ആരെന്നറിയോ?

രണ്ടുവയസ്സ് മുതൽ ചൈൽഡ് ആർട്ടിസ്റ്റായി ക്യാമറക്ക് മുൻപിൽ എത്തിയ നിമ്മി അഞ്ചാം വയസ്സ് മുതൽ ഡബ്ബിങ് ആർട്ടിസ്റ്റായി തന്റെ പ്രയാണം ആരംഭിച്ചു.

കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ കാർട്ടൂൺ കഥാപത്രമായ ഡോറയെ ഇഷ്ടമാണ്. കുഞ്ഞുങ്ങൾ ഒന്ന് കരഞ്ഞാൽ, വഴക്കടിച്ചാൽ, ഡോറയെ കാണിച്ചു കൊടുത്താൽ മതി അവർ വേഗം നല്ല അനുസരണയുള്ള കുട്ടികളാകും. ഡോറ വെറും ഒരു കാർട്ടൂൺ കഥാപാത്രം ആണെങ്കിലും അതിനെ പരിപൂർണ്ണമായി ജീവസ്സുറ്റതാക്കുന്നത് മലയാളിയായ ഒരു സ്ത്രീ രത്‌നമാണ്.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ നിമ്മി ഹർഷൻ ആണ് കുഞ്ഞുങ്ങളുടെ പ്രിയ ഡോറയ്ക്ക് ജീവൻ നൽകുന്നത്. രണ്ടുവയസ്സ് മുതൽ ചൈൽഡ് ആർട്ടിസ്റ്റായി ക്യാമറക്ക് മുൻപിൽ എത്തിയ നിമ്മി അഞ്ചാം വയസ്സ് മുതൽ ഡബ്ബിങ് ആർട്ടിസ്റ്റായി തന്റെ പ്രയാണം ആരംഭിച്ചു. 21 വർഷമായി ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരുന്ന നിമ്മി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനി ആർട്ടിസ്റ്റ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റിക് യൂണിയന്റെ ഇലക്റ്റഡ് കമ്മിറ്റി മെമ്പർ സ്ഥാനം അലങ്കരിച്ചുവരികയാണ്. കഴിഞ്ഞ ദിവസം നിമ്മി കോമഡി ഉത്സവ വേദിയിൽ എത്തിയപ്പോഴാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.

2000 മുതൽ ഡോറ ആരംഭിച്ചപ്പോൾ മുതൽ ഡോറയ്ക്ക് ശബ്ദം നൽകുന്നത് നിമ്മിയാണ്. മലയാളത്തിന് പുറമേ കൊച്ചു ടിവിയുടെ തമിഴ് ഡോറ പതിപ്പിനും നിമ്മി തന്നെയാണ് ശബ്ദം നൽകുന്നത്. ഡോറയ്ക്ക് പുറമേ നിരവധി കാർട്ടൂൺ കഥാപാത്രങ്ങൾക്ക് നിമ്മി ശബ്ദം നൽകുന്നുണ്ട്. ഡിസ്‌നിയിലെ ചിപ്പ് അങ്കിൾ ക്‌ളോഡിയൻസ് രുദ്ര ശിവ , ഡിസ്കവറി കിഡ്സ്, ലിറ്റിൽ സിംഹം. അങ്ങനെ നിരവധി കാർട്ടൂൺ കഥാപത്രങ്ങൾക്കാണ് നിമ്മി ശബ്ദം നൽകി വരുന്നത്.

shortlink

Post Your Comments


Back to top button