CinemaGeneralLatest NewsMollywoodNEWS

മകൾ വന്നതിൽ പിന്നെ തങ്ങളുടെ ഉറക്കത്തിന് മാറ്റം വന്നു ; മനസ് തുറന്ന് ബിഗ് ബോസ് താരം ദീപൻ മുരളി

ബിഗ് ബോസിനും സീതയ്ക്കും ശേഷം ഈ അടുത്തിടയ്ക്കാണ് ദീപൻ സുമംഗലി ഭവ എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് സജീവം ആകുന്നത്.

മലയാളക്കരയെ ഏറെ സ്വാധീനിച്ച ഒരു റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ്. പരിപാടിയ്‌ക്കെതിരെ ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്നിട്ടും പ്രേക്ഷകർ ഒന്നടങ്കമാണ് ഈ പരിപാടി നെഞ്ചിലേറ്റിയത്. കാരണം മലയാളികൾക്ക് സുപരിചിതരായ ഒരു കൂട്ടം താരങ്ങളായിരുന്നു അതിൽ പങ്കെടുത്തത്. അതിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു ദീപൻ മുരളി എന്ന താരം. സീരിയലുകളിലൂടെ ദീപൻ സുപരിചിതൻ ആയിരുന്നെങ്കിലും ബിഗ് ബോസിലൂടെ വന്ന് പ്രേക്ഷകരുടെ മനസ്സിലേക്ക് കുറെ കൂടി ആഴത്തിലേക്ക് പതിയാൻ ദീപന് സാധിച്ചു.

ബിഗ് ബോസിനും സീതയ്ക്കും ശേഷം ഈ അടുത്തിടയ്ക്കാണ് ദീപൻ സുമംഗലി ഭവ എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് സജീവം ആകുന്നത്.ഇപ്പോഴിതാ താരം ഡേ വിത്ത് സ്റ്റാർ എന്ന പരിപാടിയിൽ താരം വ്യക്തമാക്കിയ ഒരു കാര്യമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ദീപനും ഭാര്യക്കും ഈ വർഷമാണ് ഒരു മകൾ ജനിക്കുന്നത്. മേധസ്വി എന്നാണ് കുഞ്ഞിന് ഇരുവരും പേര് നൽകിയത്. ദീപന്റെ അമ്മയുടെ പേരിനോട് സാമ്യം പുലർത്തുന്ന പേരാണ് ഇരുവരും മകൾക്ക് നൽകിയത്. മകൾ വന്നതിൽ പിന്നെ ജീവിതത്തിൽ ഉണ്ടായ മാറ്റത്തെ പറ്റിയാണ് ദീപനും ഭാര്യയും പ്രതികരിക്കുന്നത്. മകൾ വന്നതിൽ പിന്നെ തങ്ങളുടെ ഉറക്കത്തിനാണ് മാറ്റം വന്നിരിക്കുന്നതെന്ന് ഇരുവരും ഷോയിലൂടെ വ്യക്തമാക്കി. ഒപ്പം അമ്മയുടെ മരണ ശേഷം താൻ അമ്മയായി കാണുന്ന റാണിയമ്മയേയും താരം ഷോയിലൂടെ പരിചപ്പെടുത്തി. മകനായും, ഭർത്താവായും, അച്ഛനായും നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ദീപൻ എന്ന് റാണിയമ്മ വ്യക്തമാക്കി. മാത്രമല്ല മേധസ്വി ആദ്യമായി ക്യമറയുടെ മുൻപിൽ എത്തുന്നത് ഈ ഷോയിലൂടെയാണ്.

shortlink

Related Articles

Post Your Comments


Back to top button